വീമ്പു പറയാന്‍ കേരളം കള്ളക്കണക്കുണ്ടാക്കുന്നു എന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍
കൊറോണ വിഷയത്തില്‍ കള്ളക്കണക്കുണ്ടാക്കുന്നതില്‍ ഒന്നാം സ്ഥാനമാണ് കേരളത്തിനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. രോഗപരിശോധനയില്‍ രാജ്യത്ത് 26ാം സ്ഥാനത്തുള്ള കേരളം വീമ്പു പറയാന്‍ കള്ളക്കണക്കുണ്ടാക്കുകയാണ്. ക്വറന്റീന്‍ പണം നിര്‍ബന്ധമായി പിരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. പ്രവാസികളെ കേരളസര്‍ക്കാര്‍ ബലിയാടാക്കുകയാണെന്നും സംസ്ഥാന സര്‍ക്കാരിനെതിരെ നിശിത വിമര്‍ശനമുയര്‍ത്തി മുരളീധരന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ കാര്യക്ഷമതക്കുറവ് പ്രവാസികളുടെ തലയില്‍ കെട്ടിവെക്കുകയാണ് കേരള സര്‍ക്കാര്‍. സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ കാരണമാണ് കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കാത്തത് എന്നും കേരള സര്‍ക്കാര്‍ വീമ്പുപറച്ചില്‍ നിര്‍ത്തണമെന്നും വി. മുരളീധരന്‍ പറഞ്ഞു.