ഉത്ര കൊലപാതകം : വാവ സുരേഷ് നിര്‍ണ്ണായക സാക്ഷിയാകും
വിവാദമായ ഉത്ര കൊലപാതകകേസില്‍ വാവ സുരേഷ് നിര്‍ണ്ണായക സാക്ഷിയാകും. പാമ്പുകളെ കുറിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരേക്കാള്‍ അറിവും അനുഭവവും വാവ സുരേഷിന് ഉള്ളതിനാലാണ് വാവ സുരേഷിനെ സാക്ഷിയാക്കുന്നത്. കേസില്‍ സാക്ഷിയായി പൊലീസിനെ സഹായിക്കണമെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെയും, എംഎല്‍എ കെ. ബി. ഗണേഷ്‌കുമാര്‍, സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, ഉത്തരയുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെ അഭ്യര്‍ത്ഥനകളെ മാനിച്ച് വാവ സുരേഷ് മൊഴി നല്‍കാമെന്ന് സമ്മതിച്ചു.
കേസില്‍ ഇന്ന് ഉത്രയെ കൊന്ന പാമ്പിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ പാമ്പിനെ കേട് കൂടാതെ എടുത്താല്‍ ഉത്രയുടെ ശരീരത്തിലെ പാമ്പ് കടിച്ച പാട്, മുറിപ്പാടിലെ പല്ലുകള്‍ തമ്മിലുള്ള അകലം, മുറിവിന്റെ ആഴം എന്നിവ ഫോട്ടോകളുടെ സഹായത്താല്‍ കണ്ടെത്തി ഈ പാമ്പ് ആണോ ഉത്രയെ കടിച്ചതെന്ന് കണ്ടുപിടക്കാന്‍ വാവ സുരേഷിന് കഴിയും. ഇത് മനസിലാക്കിയതുകൊണ്ടാണ് പൊലീസ് ഇദ്ദേഹത്തെ സാക്ഷിയാകാന്‍ അഭ്യര്‍ത്ഥിച്ചത്.
കേസില്‍ ഉത്രയുടെ മരണത്തെ കുറിച്ചുള്ള സംശയം നാട്ടുകാരും ബന്ധുക്കളും വാവ സുരേഷിനോട് ഉണയിച്ചിരുന്നു. ഉത്തരയുടെ ആദ്യ പാമ്പുകടിയേറ്റ വിവരം പറഞ്ഞറിഞ്ഞപ്പോഴേ സുരേഷ് സംശയം പറഞ്ഞിരുന്നു. അടൂരില്‍ സൂരജിന്റെ വീടിന്റെ സമീപത്ത് മുന്‍പ് പാമ്പിനെ പിടിക്കാന്‍ പോയിട്ടുള്ള വാവ സുരേഷിന് വീടും പരിസരവും നല്ല പരിചയമുണ്ടായിരുന്നു മാത്രമല്ല ആ പരിസരത്തെ മണ്ണും മണ്ണിന്റെ ഘടനയും നോക്കുമ്പോള്‍ അണലി വര്‍ഗത്തില്‍പ്പെട്ട പാമ്പുകള്‍ അവിടെ തമ്പാടിക്കാന്‍ സാധ്യത തീരെയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാത്രമല്ല കൊടും വിഷമുള്ള അണലിയുടെ കടിയേറ്റാല്‍ എത്ര ഉറക്കത്തിലായാലും ശക്തമായ നീറ്റലും പുകച്ചിലും കാരണം കടിയേറ്റയാള്‍ ഉണരുമെന്നും വാവ സുരേഷ് പറഞ്ഞു. എന്നാല്‍ ഉത്രയുടെ കാര്യത്തില്‍ നേരെ മറിച്ചായിരുന്നു. പാമ്പ് കടിയേറ്റ ഉത്ര മണിക്കൂറുകള്‍ കഴിഞ്ഞാണ് അതറിഞ്ഞതും അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതും എന്നത് സംശയത്തിന് ഉതകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംശയങ്ങള്‍ ബന്ധുക്കളോട് പറയുകയും പോലീസില്‍ പരാതി നല്‍കാന്‍ അദ്ദേഹം നിര്‍ദ്ദേശിക്കുകയും ചെയ്തു. അതുപോലെതന്നെ ജാറില്‍ അടച്ചുവച്ചിരുന്ന മൂര്‍ഖന്റെ കാര്യമായാലൂം അതുപോലെതന്നെയാണ്. ജാര്‍ തുറന്ന ഉടനെ മൂര്‍ഖന്‍ കടിക്കില്ലയെന്നും അതിനെ പ്രകോപിപ്പിക്കുകയോ നോവിക്കുകയോ ചെയ്താല്‍ മാത്രമേ അത് കടിക്കുകയുള്ളുവെന്നും അങ്ങനെ എന്തെങ്കിലും ചെയതിട്ടാകാം ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നതെന്നും വാവ സുരേഷ് പറഞ്ഞു.