വീണ്ടും കൊറോണ മരണം ; ആലപ്പുഴയില്‍ മരിച്ച യുവാവിന്റെ ഫലം പോസിറ്റീവ്
ആലപ്പുഴയില്‍ കോവിഡ് നിരീക്ഷണത്തിലിരിക്കേ മരിച്ച യുവാവിന്റെ ഫലം പോസിറ്റീവ്. ചെങ്ങന്നൂര്‍ പണ്ടനാട് സ്വദേശി ജോസ് ജോയി (38) ആണ് മരിച്ചത്. ഇതോടെ കേരളത്തില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒമ്പതായി.
അബൂദബിയില്‍ നിന്നുമെത്തിയ ഇയാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ക്ക് കരള്‍ രോഗം ഗുരുതമായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു മരണം. വൈകുന്നേരമാണ് കോവിഡ് പരിശോധനാ ഫലം വന്നത്.