ഓസ്ട്രിയ ഉത്തരവാദിത്വത്തോടെ മുന്നോട്ട്: നിര്‍ബന്ധിത മാസ്‌ക് നിയമങ്ങളില്‍ ഇളവ്

ജൂണ്‍ പകുതി മുതല്‍ ഓസ്ട്രിയയിലെ ഷോപ്പുകളില്‍ മാസ്‌ക് ധരിക്കേണ്ടത് നിര്‍ബന്ധമല്ലെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കൊറോണ വൈറസിന്റെ പിടിയില്‍ നിന്നും വിമുക്തമാകുന്ന രാജ്യം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ”കുറച്ച് നിയമങ്ങള്‍, കൂടുതല്‍ സ്വയം ഉത്തരവാദിത്വം” എന്ന പാത പിന്തുടരും.

പൊതുഗതാഗതം, ഫാര്‍മസികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സൗകര്യങ്ങള്‍, മുടിവെട്ടുന്ന കടകള്‍ തുടങ്ങി സാമൂഹിക അകലം പാലിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ മാത്രമായിരിക്കും വായും മൂക്കും മൂടുന്ന മാസ്‌കുകള്‍ ധരിക്കേണ്ടതെന്ന് ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം നിയമങ്ങളുടെ ലഘൂകരണം സ്വന്തമായുള്ള ഉത്തരവാദിത്തത്തോടെയും ശ്രദ്ധയോടെയും വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ കേസുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും, വൈറസിന്റെ വ്യാപനം വീണ്ടുംഉണ്ടാക്കാന്‍ ഇടയുണ്ടെന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കി. മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാന്‍ പൗരന്മാര്‍ ‘സാമാന്യബുദ്ധി’ ഉപയോഗികാണാമെന്നും കുര്‍സ് അഭ്യര്‍ത്ഥിച്ചു.

ജൂണ്‍ 15 മുതല്‍ റെസ്റ്റോറന്റുകള്‍ക്കും പുലര്‍ച്ചെ ഒരു മണി വരെ തുറന്നിരിക്കാന്‍ അനുവദിക്കും. റെസ്റ്റോറന്റുകളും കഫേകളും ഈ മാസം ആദ്യം തുറന്നപ്പോള്‍ രാത്രി 11 മണിക്ക് അടയ്ക്കേണ്ടി വന്നു. ഒരു ടേബിളിന് നാല് പേര്‍ എന്നുള്ള നിലവിലെ പരിധി ഇല്ലാതാക്കും.

രണ്ട് ദശലക്ഷം ആളുകളുള്ള രാജ്യത്ത് വെള്ളിയാഴ്ച വരെ 1,473 കേസുകളും 108 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് – കഴിഞ്ഞ ദിവസം മാറ്റമില്ല.

അതേസമയം, ഒന്‍പത് ദശലക്ഷം ജനസംഖ്യയുള്ള ഓസ്ട്രിയയില്‍ കഴിഞ്ഞ വെള്ളിയാഴ്ച പുതിയ കൊറോണ അനുബന്ധ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ കണക്കനുസരിച്ചു 16,571 കേസുകളില്‍ 668 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.