കേരളത്തില്‍ നാളെ മുതല്‍ ട്രെയിന്‍ സര്‍വീസ് ; ജനറല്‍ ടിക്കറ്റ് ഉണ്ടാവില്ല
നാളെ മുതല്‍ സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. ആറ് ട്രെയിന്‍ സര്‍വീസുകളാണ് തുടങ്ങുന്നത്. ജനശതാബ്ദി ഉള്‍പ്പെടെ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. എന്നാല്‍ ജനറല്‍ ടിക്കറ്റ് ഉണ്ടാവില്ല. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് യാത്ര അനുവദിക്കുക.
തിരുവനന്തപുരം – കണ്ണൂര്‍, കോഴിക്കോട് ജനശതാബ്ദി ട്രെയിനുകള്‍ ഉള്‍പ്പടെ അഞ്ച് പ്രതിദിന സര്‍വീസുകളുണ്ടാകും. റിസര്‍വേഷന്‍ നിര്‍ബന്ധമാണ്. ആരോഗ്യപരിശോധനയില്‍ കോവിഡ് ലക്ഷങ്ങളുണ്ടെങ്കില്‍ യാത്രാനുമതി ലഭിക്കില്ല.
തീവണ്ടികളുടെ സമയവിവരം :
തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി (02076): തിരുവനന്തപുരത്തുനിന്ന് പുലര്‍ച്ചെ 5.45ന് പുറപ്പെടും. മടക്കം കോഴിക്കോട്ടുനിന്ന് പകല്‍ 1.45ന് (എല്ലാദിവസവും)
തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി (02082): തിരുവനന്തപുരത്തുനിന്ന് പകല്‍ 2.45ന് പുറപ്പെടും (ചൊവ്വാഴ്ചയും ശനിയാഴ്ചയും ഒഴികെ). മടക്കം കണ്ണൂരില്‍നിന്ന് പുലര്‍ച്ചെ 4.50ന് പുറപ്പെടും (ബുധനാഴ്ചയും ഞായറാഴ്ചയും ഒഴികെ)
തിരുവനന്തപുരം-ലോകമാന്യ തിലക് (06346): തിരുവനന്തപുരത്തുനിന്ന് പകല്‍ 9.30ന് പുറപ്പെടും. മടക്കം ലോക്മാന്യ തിലകില്‍നിന്ന് പകല്‍ 11.40ന് (എല്ലാദിവസവും)
എറണാകുളം ജങ്ഷന്‍-നിസാമുദീന്‍ മംഗള എക്സ്പ്രസ് (02617): എറണാകുളത്തുനിന്ന് പകല്‍ 1.15ന് പുറപ്പെടും. മടക്കം നിസാമുദീനില്‍നിന്ന് രാവിലെ 9.15ന് (എല്ലാ ദിവസവും)
എറണാകുളം ജങ്ഷന്‍-നിസാമുദീന്‍ (തുരന്തോ) എക്സ്പ്രസ് (02284): എറണാകുളത്തുനിന്ന് ചൊവ്വാഴ്ചകളില്‍ രാത്രി 11.25ന് പുറപ്പെടും. മടക്കം ശനിയാഴ്ചകളില്‍ നിസാമുദീനില്‍നിന്ന് രാത്രി 9.35ന്
തിരുവനന്തപുരം സെന്‍ട്രല്‍-എറണാകുളം ജങ്ഷന്‍ (06302): പ്രതിദിന പ്രത്യേക തീവണ്ടി തിങ്കളാഴ്ച പകല്‍ 7.45 മുതല്‍ സര്‍വീസ് ആരംഭിക്കും
എറണാകുളം ജങ്ഷന്‍-തിരുവനന്തപുരം (06301): പ്രതിദിന പ്രത്യേക തീവണ്ടി പകല്‍ ഒന്നിന് പുറപ്പെടും.
തിരുച്ചിറപ്പള്ളി-നാഗര്‍കോവില്‍ (02627): പ്രതിദിന സൂപ്പര്‍ ഫാസ്റ്റ് തിങ്കളാഴ്ച പകല്‍ ആറുമുതല്‍ സര്‍വീസ് ആരംഭിക്കും. മടക്കം പകല്‍ മൂന്നിന് നാഗര്‍കോവിലില്‍നിന്ന് പുറപ്പെടും.