വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുമായുള്ള ബന്ധം വിച്ഛേദിക്കുമെന്ന് ട്രംപ്
പി പി ചെറിയാന്‍
വാഷിങ്ടന്‍ ഡിസി: വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുമായി ബന്ധം പൂര്‍ണമായും വിച്ഛേദിക്കുമെന്ന് ട്രംപ്. മേയ് 29 ന് വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഇന്ന് നിയന്ത്രിക്കുന്നത് ചൈനയാണ്. എന്നാല്‍ സംഘടനയ്ക്കു അവര്‍ നല്‍കുന്ന വാര്‍ഷിക വിഹിതം വെറും 40 മില്യനാണെന്നും അമേരിക്ക അതേ സ്ഥാനത്ത് 450 മില്യനാണ്.
കൊറോണ വൈറസ് ആഗോള വ്യാപകമായി ആയിരങ്ങളെ കൊന്നൊടുക്കിയതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ചൈന ലോകത്തോട് മറുപടി പറയാന്‍ ബാധ്യസ്ഥയാണ്.
വുഹാനില്‍ രോഗം വ്യാപകമായതോടെ അവിടെ നിന്നുള്ളവരെ ചൈനയുടെ മറ്റു ഭാഗങ്ങളിലേക്ക്, പ്രത്യേകിച്ചു ബെയ്ജിങ്ങിലേക്ക് പ്രവേശിപ്പിക്കുന്നത് തടഞ്ഞത് ബോധപൂര്‍വ്വമായ നടപടിയാണ്. മാത്രമല്ല വുഹാനില്‍ നിന്നുള്ളവരെ അമേരിക്ക, യൂറോപ്പ് തുടങ്ങിയ വിവിധ ലോകരാഷ്ട്രങ്ങളിലേക്ക് യാത്ര ചെയ്യുവാന്‍ അനുവദിച്ചത് എന്തുകൊണ്ടാണ് ട്രംപ് വിശദീകരണം ആവശ്യപ്പെട്ടു.
വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും രോഗവ്യാപനത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാവില്ലെന്നും ട്രംപ് പറഞ്ഞു.ചൈനയും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും കോവിഡിന്റെ കാര്യത്തില്‍ ഒത്തു കളിക്കുകയാണ്.
ഇനിയും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനുമായി ഒന്നിച്ചു പോകുക അസാധ്യമായതിനാല്‍ ഇന്നു തന്നെ ബന്ധം വിച്ഛേദിക്കുകയാണെന്നും സംഘടനക്ക് നല്‍കിയിരുന്ന ഫണ്ട് ആഗോളതലത്തില്‍ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് അര്‍ഹരായവര്‍ക്ക് നല്‍കുമെന്നും ട്രംപ് പറഞ്ഞു.
2020 ജനുവരി 30ന് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ഗ്ലോബല്‍ ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചിരുന്നുവെന്നും അന്ന് ചൈനക്ക് പുറത്ത് 82 കേസ്സുകള്‍ മാത്രമാണ്. ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും WHO തലവന്‍ പറഞ്ഞു. ലോക രാഷ്ട്രങ്ങള്‍ WHO ന്റെ മുന്നറിയിപ്പ് അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.