പുകയില യുവതലമുറയുടെ ശാപം: ജസ്റ്റീസ് കെ നാരായണ കുറുപ്പ്
ജനാധ്യപത്യ കേരളാ യൂത്ത് ഫ്രന്‍ണ്ടിന്റെ ആഭിമുഖ്യത്തില്‍ പുകയില വിരുദ്ധ ദിനത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ നടത്തി. റിട്ടയേര്‍ഡ് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റീസ് കെ നാരായണ കുറുപ്പ് സന്ദേശം നല്‍കി.
ജനാധ്യപത്യ കേരളാ യൂത്ത് ഫ്രന്‍ണ്ട് സംസ്ഥാന പ്രസിഡന്റ് ഗീവര്‍ പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഡ്വക്കറ്റ് മിഥുന്‍ സാഗര്‍, ജനറല്‍ സെക്രട്ടറി റോബിന്‍ മാത്യു എന്നിവര്‍ സെമിനാര്‍ കോര്‍ഡിനേറ്റ് ചെയ്തു. കാന്‍സര്‍, എയ്ഡ്‌സ് തുടങ്ങിയ രോഗങ്ങള്‍ മൂലം ലോകത്തു ഒരു വര്‍ഷം മരിക്കുന്നതിനേക്കാള്‍ ആളുകള്‍ പുകയില ഉപയോഗം മൂലമാണ് മരിക്കുന്നതെന്നും മനുഷ്യന്റെ ഏറ്റവും വലിയ കൊലയാളി പുകയില ആണെന്നും പുകയില ഉപയോഗിക്കുന്നവരില്‍ കോവിഡ് രോഗം ഗുരുതരമാകുമെന്നും ജസ്റ്റീസ് കെ നാരായണ കുറുപ്പ് പറഞ്ഞു.
സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ നാഷണല്‍ അവാര്‍ഡ് വിന്നര്‍ നൂറനാട് രാമചന്ദ്രന്‍ വൈസ് ചെയര്‍മാന്‍ അഡ്വക്കേറ്റ് ആന്റണി രാജു പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്‍ അടക്കം കലാ സംസ്‌കാരിക മേഖലയില്‍ നിന്നുള്ളവരും യുവജനങ്ങളുമുള്‍പ്പെടെ നൂറില്‍ അധികം പേര്‍ ഓണ്‍ലൈന്‍ സെമിനാറില്‍ പങ്കെടുത്തു.