സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസ് തുടങ്ങും , ആരാധനാലയങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ല

സംസ്ഥാനത്ത് നിര്‍ത്തിവെച്ച കെഎസ്ആര്‍ടിസി – സ്വകാര്യ ബസ്സുകളുടെ സര്‍വീസ് ജൂണ്‍ എട്ട് മുതല്‍ പൂര്‍ണമായി പുനരാരംഭിക്കുവാന്‍ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

അതുപോലെ കേന്ദ്രം പ്രഖ്യാപിച്ച എല്ലാ ഇളവുകളും നടപ്പാക്കിയാല്‍ ഇതുവരെ സ്വീകരിച്ച പ്രതിരോധ പ്രവത്തനങ്ങള്‍ താറുമാറാകുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ജൂണ്‍ എട്ട് മുതല്‍ വലിയ ഇളവുകളാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ആരാധനാലയങ്ങളും മാളുകളും എല്ലാ തുറക്കാം, അന്തര്‍സംസ്ഥാന യാത്രക്ക് പാസ് വേണ്ട തുടങ്ങിയ കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ സംസ്ഥാനത്തിന് വലിയ ആശങ്കയാണുള്ളത്.

മറ്റ് സംസ്ഥാനങ്ങളിലെ അതിതീവ്രമേഖലകളില്‍ നിന്നും ഒരു നിയന്ത്രണവുമില്ലാതെ ആളുകള്‍ എത്തുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സംസ്ഥാനം കാണുന്നത്. അതുകൊണ്ട് പാസ് തുടരണമെന്നാണ് കേരളത്തിന്റെ നിലപാട്. ആരാധനാലയങ്ങള്‍ തുറന്ന് കൊടുക്കുന്നതിലും കടുത്ത ആശങ്ക സംസ്ഥാനത്തിനുണ്ട്. ഇതിനായി മതമേലധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തുവാനും തീരുമാനമായി.

1. സംസ്ഥാനത്ത് അന്തര്‍ ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിക്കും. സീറ്റിങ് കപ്പാസിറ്റിയുടെ പകുതി യാത്രക്കാരെ മാത്രമേ അനുവദിക്കൂ.

2. അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ ആരംഭിക്കില്ല.

3. ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.

4. നിയന്ത്രണങ്ങളോടെ ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം.