മദ്യ ലഹരിയില്‍ കൊലപാതകം ; അമ്മയെ കൊന്നശേഷം മകന്‍ ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രുപ്പില്‍ ഷെയര്‍ ചെയ്തു
തൃക്കൊടിത്താനത്ത് അമ്മയെ കൊന്ന മകന്‍ അതിന്റെ ദൃശ്യങ്ങള്‍ കുടുംബ വാട്‌സാപ്പ് ഗ്രുപ്പില്‍ ഷെയര്‍ ചെയ്തു. തൃക്കൊടിത്താനം അമര കന്യാകോണില്‍ കുഞ്ഞന്നാമ്മ (55)യാണ് വെട്ടേറ്റു മരിച്ചത്. കേസില്‍ അറസ്റ്റിലായ മകന്‍ നിതിനെ (27) കോടതി റിമാന്‍ഡ് ചെയ്തു.
അമ്മയും നിതിനും മാത്രമാണ് വീട്ടില്‍ താമസം. പണത്തിന്റെ പേരില്‍ നിരന്തരം വീട്ടില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവദിവസം നിതിന്‍ വാങ്ങിച്ചുകൊണ്ടുവന്ന ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും പേരില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് കുഞ്ഞന്നാമ്മ അടുത്തിരിക്കുന്ന ചുറ്റിക വച്ച് അടിക്കുകയും, കറിക്കത്തി വച്ച് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് നിതിന്‍ കറിക്കത്തി പിടിച്ചു വാങ്ങി അമ്മയെ തള്ളിയിട്ട ശേഷം കഴുത്തിലും തലയ്ക്ക് പിറകിലും വെട്ടുകയായിരുന്നു.
കൊലപാതകത്തിന് ശേഷം അമ്മ മരിച്ചുകിടക്കുന്ന ചിത്രങ്ങള്‍ നിതിന്‍ കുടുംബവാട്‌സാപ് ഗ്രുപ്പില്‍ ഷെയര്‍ ചെയ്തു. തുടര്‍ന്ന് മാതൃസഹോദരനെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. പിന്നീട് പോലീസെത്തി നിതിന്‍ അറസ്‌റ് ചെയ്യുകയായിരുന്നു. ശനിയാഴ്ച രാത്രി പത്തരയോടെ വീട്ടില്‍ വച്ചായിരുന്നു സംഭവം.ഷാര്‍ജയില്‍ ജോലി ചെയ്തിരുന്ന നിതിന്‍ ഫെബ്രുവരിയിലാണ് നാട്ടിലെത്തിയത്.