വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് നാഷണല്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ചുമതലയേറ്റു
പ്രവാസി മലയാളികളുടെ ഏറ്റവും വലിയ ആഗോള ശൃംഖലയായ, ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേലിന്റെ നേതൃത്വത്തില്‍ ഓസ്ട്രിയ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്ന, വേള്‍ഡ് മലയാളി ഫെഡറേഷന്‍ കുവൈറ്റ് നാഷണല്‍ കൗണ്‍സിലിന്റെ 2020-2022 പ്രവര്‍ത്തന വര്‍ഷത്തെ ഭാരവാഹികള്‍ അധികാരമേറ്റു.
നയാഫ് സിറാജ്(നാഷണല്‍ കോര്‍ഡിനേറ്റര്‍), എല്‍ദോസ് ജോയ് (പ്രസിഡന്റ്), ടോം മൈലാടിയില്‍ (ജനറല്‍ സെക്രട്ടറി), രഞ്ജിത് പിള്ള (ട്രഷറര്‍), സലിം ഐഡിയല്‍, രസ്‌ന രാജേഷ് (വൈസ് പ്രസിഡന്റ്‌സ്), രഞ്ജിനി വിശ്വനാഥ്, ശിഖില്‍ മോഹന്‍ (ജോയിന്റ് സെക്രട്ടറിസ്) എന്നിവര്‍ക്കൊപ്പം 17 അംഗ എസ്സിക്യൂട്ടിവ് കമ്മറ്റിയും അടങ്ങുന്നതാണ് ഭാരവാഹികള്‍.
കൊറോണ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിച്ചു കൊണ്ട് സാമൂഹികമാധ്യമങ്ങളില്‍ കൂടി നടന്ന മീറ്റിംഗില്‍ ഗ്ലോബല്‍ കോഡിനേറ്റര്‍ ഡോ.ജെ രത്‌നകുമാര്‍, ഗ്ലോബല്‍ ക്യാബിനറ് മെമ്പര്‍ സുനില്‍ എസ് എസ്, ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ടോം ജേക്കബ്, ജൈസണ്‍ കാളിയാനില്‍, മിഡില്‍ ഈസ്‌റ് സെക്രട്ടറി പൗലോസ് തേപ്പാല, മിഡില്‍ ഈസ്‌റ് എക്‌സിക്യൂട്ടീവ് മെമ്പര്‍ വര്‍ഗീസ് പോള്‍ എന്നിവര്‍ പങ്കെടുത്തു.