സമ്പന്നനാകാന്‍ മകളെ ബലികൊടുത്ത പിതാവ് അറസ്റ്റില്‍
സമ്പത്ത് വര്‍ധിക്കുമെന്ന മന്ത്രവാദിനിയുടെ വാക്ക് വിശ്വസിച്ച് 14 വയസുള്ള മകളെ പിതാവ് കൊലപ്പെടുത്തി. സംഭവത്തില്‍ കര്‍ഷകനായ പനീര്‍ശെല്‍വത്തിനെ പോലീസ് അറസ്റ്റ്‌ചെയ്തു. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
കഴിഞ്ഞമാസം 18 നാണ് മകളെ വീട്ടിന്റെ അടുത്തുള്ള തോട്ടത്തില്‍ കഴുത്തില്‍ ഗുരുതരമായ മുറിവുകളോടെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തനിക്കൊന്നുമറിയാത്ത രീതിയിലായിരുന്നു പനീര്‍ശെല്‍വത്തിന്റെ പെരുമാറ്റം.മാത്രമല്ല കുട്ടി ലൈംഗീകപീഡനത്തിനിരയായെന്ന് വരെ ആക്ഷേപമുയര്‍ത്തി. എന്നാല്‍ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ ലൈംഗികപീഡനം നടന്നിട്ടില്ലെന്ന് വ്യക്തമായി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പനീര്‍ശെല്‍വമാണ് കൊലപാതകം നടത്തിയതെന്ന് തെളിഞ്ഞത്.ബന്ധുവായ രവി എന്നയാളുടെ സഹായത്താലാണ് കൊലപാതകം നടത്തിയതെന്നും, മന്ത്രവാദിനിയുടെ നിര്‍ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്നും പനീര്‍ശെല്‍വം മൊഴി നല്‍കി. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ മന്ത്രവാദിനിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.