മരണപ്പെട്ട അമ്മയെ ഉണര്‍ത്താന്‍ ശ്രമിച്ച കുഞ്ഞിന് സഹായവുമായി ഷാരുഖ് ഖാന്‍

ലോക്ക് ഡൌണ്‍ കാരണം സ്വദേശത്തെയ്ക്ക് പാലായനം ചെയ്യുന്ന വഴിയില്‍ ധാരാളം ജീവനുകളാണ് പൊലിഞ്ഞത്. അതില്‍ റെയില്‍വേ പ്ലാറ്റ്ഫോമില്‍ മരിച്ച് കിടക്കുന്ന അമ്മയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന മകന്റെ ദൃശ്യങ്ങള്‍ ലോകമനസ്സാക്ഷിയെ തന്നെ ഞെട്ടിച്ചിരുന്നു. ബീഹാറിലെ മുസഫര്‍പുര്‍ റയില്‍വേസ്റ്റേഷനില്‍നിന്നുള്ളതായിരുന്നു ആ ദൃശ്യങ്ങള്‍. ഗുജറാത്തില്‍ നിന്നും മുസഫര്‍പുരിലേക്ക് ട്രെയിന്‍ മാര്‍ഗം യാത്ര തിരിച്ച ആര്‍ബിന എന്ന യുവതിയാണ് മരണപ്പെട്ടത്.

സഹോദരി, സഹോദരീ ഭര്‍ത്താവ്, രണ്ടുകുഞ്ഞുങ്ങള്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു. യാത്രയിലുടനീളം ആവശ്യത്തിന് ഭക്ഷണവും, ജലവും ലഭിക്കാത്തതും കഠിനമായ ചൂടും ഇരുപത്തിമൂന്നുകാരിയുടെ നില വഷളാക്കി. മുസഫര്‍പൂരിലെത്തുന്നതിന് തൊട്ടുമുന്നേ യുവതി കുഴഞ്ഞു വീണു മരിച്ചു. ഇവിടെ വച്ചാണ് അമ്മയെ ഉണര്‍ത്താനുള്ള മകന്റെ ശ്രമം കാഴ്ചക്കാരെ കണ്ണീരണിയിച്ചത്. തട്ടിയുണര്‍ത്തിയും പുതപ്പ് വലിച്ച് നീക്കിയും തന്നാലാവുംവിധം ആ പിഞ്ച്കുഞ്ഞ് ശ്രമിച്ചുനോക്കി. എന്നാല്‍ നിരാശയായിരുന്നു ഫലം.

എന്നാല്‍ ആ കുഞ്ഞിന് സഹായവാഗ്ദാനവുമായി എത്തിയിരിക്കുകയാണ് നടന്‍ ഷാരൂഖ് ഖാന്‍. ”ഈ കുഞ്ഞിനെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടമാണ് അവന് സംഭവിച്ചിരിക്കുന്നത് , അതിനെ നേരിടാന്‍ അവന് കരുത്ത് ലഭിക്കട്ടെ. എനിക്കറിയാം അത് എത്രമാത്രം വേദനയാണെന്ന്… ഞങ്ങളുടെ സ്‌നേഹവും പിന്തുണയും നിനക്കൊപ്പമുണ്ട്” ഷാരൂഖ് കുറിച്ചു. താരത്തിന്റെ നേത്രുത്വത്തില്‍ ഉള്ള മീര്‍ ഫൗണ്ടേഷനാണ് കുട്ടിയ്ക്ക് സഹായവുമായി എത്തിയിരിക്കുന്നത്. 2013 ലാണ് ഷാരൂഖ് മീര്‍ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. പാവപ്പെട്ടവര്‍ക്കായി നിരവധി സഹായങ്ങള്‍ താരം ഈ ഫൗണ്ടേഷന്‍ വഴി ചെയ്യുന്നുണ്ട്.

കുട്ടിക്കാലത്തു തന്നെ ഷാരുഖിന് തന്റെ പിതാവിനെ നഷ്ടമായിരുന്നു. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മതവും മരിച്ചു. അതുകൊണ്ടുതന്നെ മാതാപിതാക്കളുടെ ലാളനയും, സ്‌നേഹവും മതിയോളം ആസ്വദിക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. അത് കൊണ്ട് തന്നെയാണ് കുറിപ്പില്‍ നിന്റെ വേദന അരീക്കല്‍ എനിക്ക് മനസിലാകും എന്ന് താരം കുറിച്ചതും.