പാമ്പ് കടിച്ചു യുവതി മരിച്ച സംഭവം ; ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും കസ്റ്റഡിയില്‍
അഞ്ചലില്‍ ഉത്ര എന്ന യുവതിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനായി ഇരുവരോടും അന്വേഷണ അദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വഴങ്ങാതിരുന്നതോടെയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഉത്ര കൊലപാതക കേസില്‍ സൂരജിന്റെ അമ്മ രേണുകയ്ക്കും പങ്കുണ്ടെന്നാണ് ഒടിവിലായി പുറത്തുവരുന്ന വിവരം. ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടത് സൂരജിന്റെ അമ്മയുടെ അറിവോടെയാണെന്ന് സുരേന്ദ്രന്റെ മൊഴി നല്‍കി. ഉത്രയുടെ കൊലപാതകത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കെന്ന് ഉത്രയുടെ അച്ഛന്‍ വിജയ സേനന്‍ പൊലീസിനോട് പറഞ്ഞു. അമ്മയും സഹോദരിയുമറിയാതെ സൂരജിന്റെ വീട്ടില്‍ ഒന്നും നടക്കില്ലെന്നും ഭാര്യയെയും മകളെയും സംരക്ഷിക്കാനാണ് സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്നും വിജയ സേനന്‍ പറഞ്ഞു. സ്വര്‍ണ്ണം മണ്ണില്‍ കുഴിച്ചിട്ടത് എല്ലാവരും ചേര്‍ന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്രയുടെ സ്വര്‍ണം സൂരജ് അച്ഛനെ ഏല്‍പ്പിച്ചിരുന്നു. സ്വര്‍ണം പറമ്പില്‍ കുഴിച്ചിട്ടത് സൂരജിന്റെ അച്ഛനാണ്. ഇന്നലെ കണ്ടെടുത്തത് 38 പവന്‍ സ്വര്‍ണമാണ്. കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ട്. ബാക്കി സ്വര്‍ണം എവിടെയെന്ന് അന്വേഷിക്കും. ലോക്കറില്‍ ഉണ്ടോ എന്നറിയാന്‍ ഇന്ന് അടൂരിലെ ഫിനാന്‍സ് സ്ഥാപനത്തിലേക്ക് പോകും.
ഇന്നലെയാണ് കൊലപാതക കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കൊല്ലപ്പെട്ട ഉത്രയുടെ സ്വര്‍ണാഭരണങ്ങള്‍ അടൂരിലെ സൂരജിന്റെ വീടിന് സമീപത്തുനിന്ന് ഇന്ന് കണ്ടെടുത്തിരുന്നു. സ്വര്‍ണാഭരണങ്ങള്‍ പലയിടങ്ങളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. അച്ഛന് എല്ലാം അറിയാം എന്ന തരത്തില്‍ സൂരജ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ഛനെ ചോദ്യം ചെയ്തതും സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തതും. ഇന്നലെ രാവിലെ മുതല്‍ സൂരജിന്റെ അച്ഛനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി വൈകി സൂരജിന്റെ അച്ഛനെ അറസ്റ്റ് ചെയ്തത്.