ഡല്‍ഹി കലാപം ആസൂത്രിതം ; മുഖ്യ ആസൂത്രകന്‍ AAPനേതാവായിരുന്ന താഹിര്‍ ഹുസൈന്‍
ഡല്‍ഹി കലാപത്തിനു പിന്നില്‍ AAPനേതാവായിരുന്ന താഹിര്‍ ഹുസൈന്‍ എന്ന് പോലീസ്. കലാപകാരികളുടെ നേതാക്കളായ ഉമര്‍ ഖാലിദ്, ഖാലിദ് സൈഫി എന്നിവരടക്കമുള്ളവരുമായി താഹിര്‍ ഹുസൈന്‍ കൂടിക്കാഴ്ച നടത്തിയതായും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.കലാപത്തിനുള്ള ആസൂത്രണം ജനുവരിയില്‍ തുടങ്ങി എന്നും കുറ്റപത്രത്തില്‍ പറയുന്നു. പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍, ഡല്‍ഹി കലാപത്തോടനുബന്ധിച്ച് ഏതാണ്ട് ഒരു കോടി 30 ലക്ഷം രൂപ ചിലവാക്കിയതായി പറയുന്നു.
ഡല്‍ഹി കലാപത്തിനിടയില്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥനെ വധിച്ച കേസിലാണ് താഹിര്‍ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തത്. താഹിര്‍ ഹുസൈനെ വീടിന്റെ ടെറസില്‍ നിന്നും കല്ലുകളും പെട്രോള്‍ ബോംബുകളും പോലീസ് റെയ്ഡില്‍ കണ്ടെടുത്തിരുന്നു. 100 വെടിയുണ്ടകള്‍ താഹിര്‍ ഹുസൈന്‍ വാങ്ങിയതായി കണ്ടെത്തിയ ഡല്‍ഹി പോലീസ്, റെയ്ഡില്‍ 64 വെടിയുണ്ടകളും ഉപയോഗിച്ച് 22 ഷെല്ലുകളും കണ്ടെടുത്തിരുന്നു.കുറ്റപത്രത്തില്‍ ഇക്കാര്യവും പോലീസ് പരാമര്‍ശിച്ചിട്ടുണ്ട്. ഡല്‍ഹി കലാപത്തിന്റെ മുഖ്യ ആസൂത്രകന്‍ താഹിര്‍ ഹുസൈനാണെന്നാണ് ഡല്‍ഹി പോലീസ് വ്യക്തമാക്കിയത്.
ഇതുമായി ബന്ധപ്പെട്ട് രണ്ട് കുറ്റപത്രമാണ് താഹിര്‍ ഹുസൈനെതിരെ സമര്‍പ്പിച്ചത്. ചാന്ദ്ബാഗിലും ജാഫര്‍ബാദിലും നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം തയ്യാറാക്കിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 109, 114, 147, 148, 149, 186, 353, 395, 427, 435, 436, 452, 454, 153എ, 505, 120ബി എന്നീ വകുപ്പുകളാണ് താഹിര്‍ ഹുസൈനെതിരെ ചുമത്തിയത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം മറയാക്കി ഡല്‍ഹിയില്‍ നടന്ന കലാപം ആസൂത്രിതമെന്ന് കുറ്റപത്രത്തില്‍ പോലീസ് പറയുന്നു. മുന്‍ ആം ആദ്മി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുള്‍പ്പെടെയുള്ളവര്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത്.
കലാപത്തിന് പിന്നില്‍ പുരോഗമന വനിതാ സംഘടനയായ പിംജ്ര തോഡിനും പങ്കുണ്ടെന്ന് വ്യക്തമായി.
കലാപം നടക്കുന്നതിനു മുന്‍പായി ഞെട്ടിക്കുന്ന സന്ദേശങ്ങളാണ് വാട്സ് ആപ്പ് വഴി പ്രചരിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.