ഇന്ന് 82 പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കൂടി പുതുതായി കോറോണ സ്ഥിരീകരിച്ചു. ഇന്ന് കോറോണ സ്ഥിരീകരിച്ചവറില്‍ 53 പേര്‍ വിദേശത്തു നിന്നും വന്നവരും 19 പേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 5 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. കൂടാതെ 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 128 ആയി.വിദേശങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലെത്താന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പേരെയും കൊണ്ടുവരും. അവരെ സ്വീകരിക്കാന്‍ സജ്ജമാണ്. അതിനായി സൗകര്യങ്ങള്‍ എല്ലാം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.