ഇന്ത്യന്‍ എംബസ്സികളിലെ വെല്‍ഫെയര്‍ ഫണ്ട് പ്രവാസികള്‍ക്കു അര്‍ഹതപ്പെട്ടത്-റ്റി പി ശ്രീനിവാസന്‍
പി പി ചെറിയാന്‍
ന്യൂയോര്‍ക്: ഇന്ത്യന്‍ എംബസ്സികളില്‍ കുന്നുകൂടികിടക്കുന്ന, പ്രവാസികളില്‍ നിന്നു തന്നെ സമാഹരിച്ച വെല്‍ഫെയര്‍ ഫണ്ട് പ്രവാസികള്‍ക്കു അര്ഹതപെട്ടതാണെന്നും, അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കപെടേണ്ടതാന്നെന്നും പ്രശസ്ത നയതന്ത്ര വിദഗ്ധനും മുന്‍ അംബാസഡറും ഇന്ത്യയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധിയുമായ ശ്രീ. ടി പി ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. പ്രവാസി മലയാളി ഫെഡറേഷന്‍ ആഗോളതലത്തില്‍ സംഘടിപ്പിച്ച ഉന്നതതല ഗ്ലോബല്‍ വെബിനാറില്‍ പങ്കെടുത്തു സംസാരികയായിരുന്നു അദ്ദേഹം.
‘കോറോണയും പ്രവാസികള്‍ നേരിടുന്ന അടിയന്തിര സാഹചര്യങ്ങളും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസി മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ വെബ്ബിനാറില്‍ മുഖ്യ അതിഥിയായി പങ്കെടുകുന്നതിനും നേതൃത്വം നല്‍കുന്നതിനും സമ്മതിച്ച ശ്രീ റ്റി .പി. ശ്രീനിവാസനെ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയുകയും ചെയ്തു. കോവിഡ് 19 വ്യാപകമായതോടെ പ്രവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ നിരവടിയാണെന്നും, ഉടന്‍ പരിഹാരനടപടികള്‍ സ്വീകരിക്കണമെന്നാവസ്യപെട്ടു ഇന്ത്യന്‍ അംബാസിഡര്‍മാര്‍, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, കേരള മുഖ്യമന്ത്രി എന്നിവര്‍ക്കു പിഎംഫ് നിവേദനം സമര്‍പ്പിച്ചിരിന്നുവെന്നും, കേരള ഹൈ കോടതിയില്‍ റിട്ട് സമര്‍പ്പിച്ചിരിന്നതായും പ്രസിഡന്റ് സലിം ആമുഖത്തില്‍ ചൂണ്ടിക്കാട്ടി.
പ്രവാസികള്‍ക്ക് ലഭിക്കേണ്ടതും അര്ഹതപെട്ടതുമായ ഇന്ത്യന്‍ വെല്‍ഫെയര്‍ ഫണ്ട്, കുറെ അധികം പ്രവാസികള്‍ ഒരുമിച്ചു നാട്ടില്‍ എത്തി കഴിഞ്ഞാല്‍ അവരുടെ ക്വാറന്റൈന്‍, പ്രവാസി പുനരധിവാസം, വിദേശ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളെ അവരുടെ മറ്റു വിദേശ രാജ്യങ്ങളിലെ രക്ഷിതാക്കളുടെ അടുത്ത് എത്തിക്കല്‍, ഗള്‍ഫില്‍ നിന്നും ഈ കൊറോണ കാലത്തു നാട്ടില്‍ പോകുന്നവരുടെ മുന്‍ഗണന ക്രമം, ജോലി നഷ്ടപ്പെട്ടും മറ്റും കുട്ടികളുടെ വിദ്യാഭ്യാസ ബുദ്ധിമുട്ടുകള്‍, മലയാളികളുടെ ഇരട്ട പൗരത്വം, ചൈനയില്‍ നിന്നും ഇന്നത്തെ സാഹചര്യം വെച്ച് ഇന്ത്യക്കുള്ള ഭാവി വ്യാപാര സാധ്യത, ഓ സി ഐ യുടെ കാല താമസം, എംബസികളില്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍, മലയാളികള്‍ക്ക് മറ്റേതെങ്കിലും രാജ്യങ്ങളിലേക്കുള്ള കുടിയേറ്റ സാധ്യത തുടങ്ങി പ്രവാസികള്‍ നേരിടുന്ന പല പ്രശനങ്ങള്‍ക്കും ചര്‍ച്ചയിലൂടെ അദ്ദേഹം നിര്‍ദേശങ്ങള്‍ നല്‍കി. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചയില്‍ അംഗങ്ങള്‍ ഉന്നയിച്ച കാര്യമാത്ര പ്രസക്തമായ എല്ലാ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും റ്റി പി തൃപ്തികരമായ മറുപടി നല്‍കി .മുന്‍ അംബാസിഡര്‍ എന്ന നിലയില്‍ തനിക്കു ലഭിച്ച അനുഭവസമ്പത്തും, വ്യക്തി ബന്ധങ്ങളും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പരമാവധി പ്രയോജനപ്പെടുത്താമെന്നു അദ്ദേഹം പി എം എഫിന് ഉറപ്പു നല്‍കി.
ചര്‍ച്ചയില്‍ ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ സെക്രട്ടറി വര്ഗീസ് ജോണ്‍, ഖത്തര്‍ ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അഡൈ്വസറി ചെയര്‍മാനും ഇന്ത്യന്‍ എംബസ്സിയുടെ കേരള റീപാട്രിയേഷന്‍ ഹെഡ് കെ എം വര്ഗീസ്, ഗ്ലോബല്‍ വനിതാ കോഓര്‍ഡിനേറ്റര്‍ അനിത പുല്ലായി, അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ നൗഫല്‍ മടത്തറ, ഗ്ലോബല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍ പി പി ചെറിയാന്‍, പി എം ഫ് ഖത്തര്‍ ട്രഷറര്‍ ആഷിക് മാഹി, യുവ എഴുത്തുകാരി ഷഹനാസ്, മാധ്യമ പ്രവര്‍ത്തകന്‍ സൈഫുദ്ധീന്‍ പി സി, സൗദി ട്രഷറര്‍ ജോണ്‍സന്‍ മാര്‍ക്കോസ്, സാമൂഹ്യ പ്രവര്‍ത്തകന്‍ സോനേഷ് തയ്യില്‍ കൂടാതെ വിവിധ രാജ്യങ്ങളില്‍ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും യോഗത്തില്‍ പങ്കെടുത്തു. തിരക്കേറിയ ജീവിത ചര്യകളില്‍നിന്നും അല്പസമയം കണ്ടെത്തി പി എം എഫ് സംഘടിപ്പിച്ച ഗ്ലോബല്‍ വെബിനാറില്‍ പങ്കെടുക്കുവാന്‍ സമ്മതിച്ച റ്റി പി ശ്രീനിവാസന് സംഘടനയുടെ പേരില്‍ ഗ്ലോബല്‍ സെക്രട്ടറി വര്ഗീസ് ജോണ്‍ കൃ തജ്ഞത അറിയിച്ചു.