ബാങ്കിനുള്ളില്‍ സ്ത്രീ തീകൊളുത്തി ജീവനൊടുക്കി ; സംഭവം കൊല്ലത്ത്
പരവൂരില്‍ സഹകരണ ബാങ്കിനുള്ളില്‍ സ്ത്രീ തീകൊളുത്തി ആത്മഹത്യ ചെയ്തു. ഭൂതക്കുളം സ്വദേശിനി സത്യവതിയാണ് ആത്മഹത്യ ചെയ്തത്. ഭൂതക്കുളം സര്‍വ്വീസ് സഹകരണ ബാങ്കില്‍ ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം.
ബാങ്കിന്റെ താഴത്തെ നിലയില്‍ വച്ചായിരുന്നു സത്യവതി ദേഹത്ത് തീ കൊളുത്തിയത്. തുടര്‍ന്ന് ഒന്നാം നിലയിലുള്ള ബാങ്കിനുള്ളിലേയ്ക്ക് ഓടിക്കയറുകയായിരുന്നു. ബാങ്കിലെ താത്ക്കാലിക കളക്ഷന്‍ ഏജന്റ ആയിരുന്നു സത്യവതി.
ജോലിയില്‍ സ്ഥിരപ്പെടുത്താത്തതു കൊണ്ട് ഇവര്‍ പല പ്രാവശ്യം പരാതി ഉന്നയിച്ചിരുന്നു. എന്നിട്ടും അവരെ സ്ഥിരമാക്കാത്തതിനെ തുടര്‍ന്നാണ് സത്യവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. തീപടര്‍ന്നതോടെ ബാങ്കിലുണ്ടായിരുന്ന ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.