പ്രസാദവും അന്നദാനവുമില്ല ; തിങ്കളാഴ്ച മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും
കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കും. എട്ടാം തീയതയതി തന്നെ തുറക്കാമെങ്കിലും അന്നു ശുചീകരണത്തിനു മാറ്റിവച്ച ശേഷം ഒമ്പതിനു പ്രവര്‍ത്തനം ആരംഭിക്കുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം 65 വയസിനു മുകളിലുള്ളവര്‍, 10 വയസിനു താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, മറ്റ് അസുഖമുള്ളവര്‍ എന്നിവര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശനം ഇല്ല. പുരോഹിതമന്മാര്‍ക്കും പൂജാരികള്‍ക്കും ഈ വിലക്ക് ബാധകമാണ്. മതസ്ഥാപനങ്ങള്‍ ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതുപോലെ സംസ്ഥാനത്തെ റെസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, മാളുകള്‍ എന്നിവ ജൂണ്‍ 9 മുതല്‍ പ്രവര്‍ത്തിക്കും. ഈ സ്ഥാപനങ്ങള്‍ ജൂണ്‍ എട്ടിന് അണുവിമുക്തമാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ചായക്കടകള്‍, ജൂസ് കടകള്‍ എന്നിവ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിളമ്പുന്ന പാത്രങ്ങള്‍ നല്ല ചൂട് വെള്ളത്തില്‍ കഴുകണമെന്നും നിര്‍ദേശിച്ചു.
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ തുറക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. റസ്റ്റോറന്റുകള്‍ തുറന്ന് അകത്തിരുന്ന് ഭക്ഷണം കഴിക്കാം. എന്നാല്‍ പൊതുനിബന്ധനകള്‍ക്ക് പുറമേ ഹോം ഡലിവറി പരമാവധി പ്രോത്സാഹിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹോം ഡലിവറിക്ക് പോകുന്നവരുടെ താപപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.