കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിതീകരിച്ചത് 111 പേര്‍ക്ക്

കേരളത്തില്‍ ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍. 48 മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇതാദ്യമായാണ് സംസ്ഥനത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്നക്കത്തിലേക്ക് കടക്കുന്നത്. ജൂണ്‍ ഒന്നിന് 57, രണ്ടിന് 86, മൂന്നിന് 82, നാലിന് നാലിനാ 94 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം കൂടുന്നത്. സ്ഥിതി രൂക്ഷമാക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

തിരുവനന്തപുരം 5, കൊല്ലം 2, പത്തനംതിട്ട 11, ആലപ്പുഴ 5, കോട്ടയം 1, ഇടുക്കി 3, എറണാകുളം 10, തൃശൂര്‍ 8, പാലക്കാട് 40, മലപ്പുറം 18, വയനാട് 3, കോഴിക്കോട് 4, കാസര്‍കോട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോസിറ്റീവ് കേസുകള്‍. ഇന്ന് 22 പേരാണ് രോഗമുക്തരായത്. നിലവില്‍ 973 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 1545 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. നിലവിലെ സാഹചര്യത്തില്‍ ആന്റി ബോഡി ടെസ്റ്റ് വ്യാപകമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 14000 കിറ്റ് കിട്ടിയിട്ടുണ്ട്. 40000 കിറ്റ് ഉടന്‍ കിട്ടും. ഇതുപയോഗിച്ച്ഒരാഴ്ച 15000 പരിശോധനകള്‍ വരെ നടത്താനാകും.