കൊറോണ ; കേരളത്തില്‍ ഒരാള്‍ കൂടി മരിച്ചു

സംസ്ഥാനത്ത് ഒരു മരണം കൂടി. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ കുണ്ടലിയൂര്‍ വഴിനടയ്ക്കന്‍ കുമാരന്‍ (87) ആണ് മരിച്ചത്. ന്യൂമോണിയ ബാധിച്ച് തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ഹൃദ്രോഗവും വന്നു. ഇതിനിടെ കോവിഡ് പരിശോധന ഫലം പോസിറ്റീവായതോടെ മെഡിക്കല്‍കോളേജിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 16 ആയി

ന്യൂമോണിയയും ശ്വാസതടസവും മൂലം കഴിഞ്ഞ മൂന്നാം തീയതിയാണ് കുമാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതോടെ ഇവിടെനിന്നും പിന്നീട് നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

ഞായറാഴ്ച രാത്രി തൃശൂര്‍ മെഡിക്കല്‍കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇയാളുടെ രോഗപകര്‍ച്ച ഉള്‍പ്പടെയുള്ള വിവരം ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇദ്ദേഹത്തിന് പ്രമേഹവും ഹൃദയ സംബന്ധമായ അസുഖവും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ് പറയുന്നു. അതേസമയം ഇദ്ദേഹത്തിനു എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായിട്ടില്ല.