പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതിനു പിന്നാലെ പെട്രോള്‍, ഡീസല്‍ വിലകളില്‍ വര്‍ധനവ്. പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് 60 പൈസയാണ് വര്‍ധിപ്പിച്ചത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ച് 80 ദിവസത്തിന് ശേഷം ആദ്യമായാണ് രാജ്യത്ത് ഇന്ധനവില കൂടുന്നത്.

മാര്‍ച്ച് 16 നാണ് പെട്രോള്‍, ഡീസല്‍ വില അവസാനമായി പരിഷ്‌കരിച്ചത്. അതിനു ശേഷം നിരക്ക് വര്‍ധിച്ചത് അതത് സംസ്ഥാന സര്‍ക്കാരുകള്‍ വാറ്റ് അല്ലെങ്കില്‍ സെസ് കൂട്ടിയപ്പോള്‍ മാത്രമായിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് വരുമാന വര്‍ധനവിനായി മിക്ക സംസ്ഥാനങ്ങളും ഇന്ധന സെസ് ചുമത്തിയിരുന്നു. ക്രൂഡ് ഓയില്‍ വില 40 ഡോളറിന് മുകളിലായതും ഇന്ധനത്തിന് ആവശ്യക്കാര്‍ കൂടുന്നതും പരിഗണിച്ചാണ് വിലവര്‍ധന.