തിരുവനന്തപുരത്ത് വീണ്ടും കൊറോണ രോഗിയുടെ ആത്മഹത്യ
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വീണ്ടും കൊറോണ രോഗിയുടെ ആത്മഹത്യ. നെടുമങ്ങാട് സ്വദേശി മുരുകേശനാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഇദ്ദേഹത്തിന്റെ സ്രവ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊവിഡ് നിരീക്ഷണ വാര്‍ഡില്‍ ഇന്ന് രാവിലെയാണ് മുപ്പത്തിമൂന്നുകാരന്‍ ആത്മഹത്യ ചെയ്യുന്നത്. ഇതിന് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് മറ്റൊരു ആത്മഹത്യ കൂടി റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ന് രാവിലെ പതിനൊന്നോടെയാണ് കൊവിഡ് ഐസൊലേഷന്‍ വാര്‍ഡായ, ഡീലക്സ് പേ വാര്‍ഡില്‍ ആനാട് സ്വദേശിയായ മുപ്പത്തിമൂന്നുകാരനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. അധികൃതര്‍ തന്നെ താഴെയിറക്കിയ ഇദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം, ആശുപത്രി നിരീക്ഷണ വീഴ്ചയിലേക്കും, ബോധവത്കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലുണ്ടാവുന്ന അനാസ്ഥയിലേക്കുമാണ് രണ്ട് മരണങ്ങളും വിരല്‍ ചൂണ്ടുന്നത്.