സംസ്ഥാനത്ത് 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ഒരു മരണം
കേരളത്തില്‍ ഇന്ന് 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇന്ന് 62 പേര്‍ രോഗമുക്തി നേടി. ഒരാള്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി പി.കെ. മുഹമ്മദ് ആണ് മരിച്ചത്. അദ്ദേഹത്തിന് ഗുരുതരമായ കരള്‍ രോഗം ബാധിച്ചിരുന്നു. ഇതുവരെ 2244 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 1258 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 231 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് രോഗം ബാധിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് എത്തിയതാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് 37 പേര്‍. സമ്പര്‍ക്കം മൂലം 14 പേര്‍ക്ക് രോഗം. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. തൃശൂരില്‍ സമ്പര്‍ക്കം മൂലം രോഗം വന്നവരില്‍ 4 പേര്‍ കോര്‍പറേഷന്‍ ശുചീകരണ തൊഴിലാളികളാണ്. 4 പേര്‍ വെയര്‍ ഹൗസില്‍ ഹെഡ് ലോഡിങ് തൊഴിലാളികളാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് രോഗബാധ സ്ഥിരീകരിച്ചവര്‍- മഹാരാഷ്ട്ര 20, ഡല്‍ഹി- 7. തമിഴ്‌നാട്- 4, കര്‍ണാടക 4, ബംഗാള്‍- 1, മധ്യപ്രദേശ്1 ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.
തൃശൂര്‍ 25, പാലക്കാട് 13, മലപ്പുറം 10, കാസര്‍കോട് 10, കൊല്ലം 8, കണ്ണൂര്‍ 7, പത്തനംതിട്ട 5, കോട്ടയം 2, എറണാകുളം 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കോവിഡ് ബാധിതര്‍. പാലക്കാട് ജില്ലയിലെ രണ്ട് സ്ഥലങ്ങളെ കൂടി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. 35 പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് പട്ടികയില്‍ നിന്നും ഒഴിവാക്കി.