കൊറോണ ; ഇന്ത്യയില്‍ മരണസംഖ്യ 8000 കടന്നു ; 24 മണിക്കൂറിനിടെ 357 മരണം
ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8102 ആയി. 7000ല്‍ നിന്ന് 8000 ആകാനെടുത്തത് മൂന്ന് ദിവസം മാത്രമാണെന്നത് ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 357 മരണങ്ങളാണ്. തുടര്‍ച്ചയായ എട്ടാം ദിനവും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളുടെ എണ്ണം 9000 കടന്നു.
പോസിറ്റീവ് കേസുകളിലും മരണസംഖ്യയിലും ഒറ്റ ദിവസത്തെ റെക്കോര്‍ഡ് വര്‍ധനയാണ് ഇന്നുണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ 9996 പോസിറ്റീവ് കേസുകളും 357 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 286579 ആയി. തുടര്‍ച്ചയായ രണ്ടാം ദിവസം രോഗമുക്തരായവരുടെ എണ്ണം ചികിത്സയില്‍ ഉള്ളവരേക്കാള്‍ കൂടുതലായത് നേരിയ ആശ്വാസം പകരുന്നുണ്ട്. 141028 പേര്‍ രോഗമുക്തി നേടി. 137448 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
നിലവിലെ വള4ച്ച നിരക്കനുസരിച്ച് അടുത്ത ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ കേസുകള്‍ ബ്രിട്ടണിലുള്ളതിനേക്കാള്‍ അധികമാകും. അങ്ങനെ വന്നാല്‍ ഇന്ത്യയുടെ സ്ഥാനം നാലായി ഉയരും. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോ4ട്ട് ചയ്ത മഹാരാഷ്ട്രയില്‍ ആകെ കേസുകള്‍ 94 ആയിരത്തിലധികമായി. മരണം മൂവായിരത്തി അഞ്ഞൂറിനടുത്തെത്തി.
തമിഴ്‌നാട്ടിലും ഗുജറാത്തിലും ഡല്‍ഹിയിലും രോഗം പട4ന്ന് പിടിക്കുകയാണ്. രാജസ്ഥാനില്‍ ഇന്നും 51 പേ4ക്ക് രോഗം സ്ഥിരീകരിച്ചു. ചത്തീസ്ഗഢില്‍ 97 പേ4ക്കും അസമില്‍ 15 പേ4ക്കും ഒഡീഷയില്‍ 136 പേ4ക്കും രോഗം സ്ഥിരീകരിച്ചു. ഡല്‍ഹി സി.ആ4.പി.എഫ് ക്യാമ്പിലെ ചീഫ് മെഡിക്കല്‍ ഓഫീസ4ക്ക് കോവിഡ് സ്ഥിരീകരിച്ചു. പുതിയ ആന്റി-വൈറല്‍ ഡ്രഗ് ഉള്‍പ്പെടുത്തി ഐ.സി.എം.ആ4 ഇന്ന് പുതുക്കിയ കോവിഡ് ചികിത്സ പ്രോട്ടോക്കോള്‍ പുറത്തിറക്കുമെന്നാണ് വിവരം. നേരത്തെ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ജപ്പാന്‍ ഹെല്‍ത്ത് റെഗുലേഷനും ആന്റി-വൈറല്‍ ഡ്രഗായ രെംദസവിയക്ക് അംഗീകാരം നല്‍കിയിരുന്നു.
അതേസമയം, കൊവിഡ് പടര്‍ന്ന് പിടിച്ച മുംബൈ അടക്കം ആറ് മഹാനഗരങ്ങളിലേക്ക് കേന്ദ്രസംഘത്തെ നിയോഗിച്ചു. സംസ്ഥാന ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്തുകയാണ് ലക്ഷ്യം. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പോസിറ്റീവ് കേസുകള്‍ ഉയരുകയാണ്.
മുംബൈ, അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ബംഗളൂരു എന്നീ മഹാനഗരങ്ങളിലാണ് ഓരോ കേന്ദ്രസംഘത്തെ വീതം നിയോഗിച്ചത്. സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പും മുനിസിപ്പല്‍ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പദ്ധതികള്‍ തയാറാക്കി രോഗവ്യാപനം പിടിച്ചുനിര്‍ത്തുകയാണ് കേന്ദ്രസംഘത്തിന്റെ ലക്ഷ്യം. ആദ്യപടിയായി നഗരങ്ങളിലെ സ്ഥിതി അവലോകനം ചെയ്യും. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കും. സന്ദര്‍ശനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ടും സമര്‍പ്പിക്കും.