ആദ്യരാത്രിയില്‍ വധുവിനെ കൊലപ്പെടുത്തി വരന്‍ തൂങ്ങി മരിച്ചു
ചെന്നൈയിലെ മിഞ്ചുര്‍ എന്ന സ്ഥലത്താണ് സംഭവം നടന്നത്. മിഞ്ചുര്‍ സ്വദേശി നീതിവാസന്‍ ആണ് വിവാഹദിവസം തന്നെ ഭാര്യ സന്ധ്യയെ കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കിയത്. ഇന്നലെയാണ് വിവാഹിതരായത്. ഇരുവരും ബന്ധുക്കള്‍ ആയിരുന്നു. എല്ലാ നിയന്ത്രണങ്ങളും പാലിച്ച് ഇരുപതോളം ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹ ശേഷം ദമ്പതികള്‍ വരന്റെ വീട്ടില്‍ എത്തുകയായിരുന്നു.
രാത്രി ഇവരുടെ മുറിയില്‍ നിന്നും വധുവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കള്‍ കണ്ടത് ചോരയില്‍ കുളിച്ചുകിടക്കുന്ന സന്ധ്യയെയാണ്. മുറിയില്‍ തന്നെ കൊലപാതകത്തിന് ഉപയോഗിച്ച ഒരു കമ്പി പാരയും ഉണ്ടായിരുന്നു. പക്ഷേ വരനെ മുറിയില്‍ കണ്ടില്ല. ബന്ധുക്കള്‍ ഉടനെതന്നെ പൊലീസിനെ വിവരമറിയിച്ചു. ശേഷം നടത്തിയ തിരച്ചിലിലാണ് നീതിവാസനെ സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സന്ധ്യയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു.
എന്നാല്‍ കൊലപാതകത്തിന്റെയും ആത്മഹത്യയുടേയും കാരണം വ്യക്തമായിട്ടില്ലയെന്ന് കാട്ടൂര്‍ പൊലീസ് അറിയിച്ചു. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി പൊന്നേരി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.