ശബരിമല ; മാസപൂജയ്ക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല ; ഉത്സവം മാറ്റി
ശബരിമലയില്‍ മാസപൂജയ്ക്ക് ഭക്തര്‍ക്ക് പ്രവേശനമുണ്ടാകില്ല എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്സവവും മാറ്റിവച്ചതായി മന്ത്രി അറിയിച്ചു.
ശബരിമല ഭക്തര്‍ക്കായി തുറന്നുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്ന് തന്ത്രി അറിയിച്ചിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു. നേരത്തെ ഉത്സവം നടത്താനാണ് തീരുമാനിച്ചിരുന്നത്, എന്നാല്‍ കഴിഞ്ഞ മാസത്തെ സ്ഥിതിയല്ല ഇപ്പോഴെന്ന് തന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡും തന്ത്രിയും തമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്നും വിഷയത്തില്‍ എപ്പോഴും തന്ത്രിമാരുടെ അഭിപ്രായം ആരായുമെന്നും മന്ത്രി അറിയിച്ചു.