രാജ്യത്തിന്റെ ഡിഎന്‍എ തനിക്ക് മനസിലാകുമെന്നും രാഹുല്‍ ഗാന്ധി ; കേന്ദ്രത്തിനു രൂക്ഷ വിമര്‍ശനം
കൊറോണ വൈറസ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം. സര്‍ക്കാര്‍ ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു, രാജ്യം തിരിച്ച് വരവ് നടത്തുമെന്നും രാജ്യത്തിന്റെ ഡിഎന്‍എ തനിക്ക് മനസിലാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അമേരിക്കന്‍ മുന്‍ നയതന്ത്രജ്ഞന്‍ നിക്കോളാസ് ബെണ്‍സുമായി നടത്തിയ ഓണ്‍ലൈന്‍ സംവാദത്തിനിടയിലാണ് രാഹുല്‍ ഗാന്ധി ഇങ്ങനെ അഭിപ്രായപെട്ടത്.
ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്ന ഒരു സര്‍ക്കാര്‍ ഞങ്ങള്‍ക്കുണ്ട്, ദുസ്സഹമായ ലോക്ക്‌ഡൌണ്‍ നടപ്പിലാക്കുന്നതിന് അവര്‍ തീരുമാനിച്ചു,അതിന്റെ ഫലം എല്ലാവരും കണ്ടെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ തങ്ങളുടെ സ്വദേശം ലക്ഷ്യമാക്കി ആയിരത്തോളം കിലോമീറ്ററുകള്‍ കാല്‍നടയായി താണ്ടുന്ന കാഴ്ച എന്ന് രാഹുല്‍ എടുത്തുകാട്ടി സ്വന്തം പൌരന്മാര്‍ക്ക് ഇത്തരം സാഹചര്യം ഉണ്ടാക്കുന്ന നേതൃത്വം വന്‍ പരാജയമാണ് എന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ഞങ്ങള്‍ പ്രതിസന്ധികളോട് പോരാടുമെന്ന് രാഹുല്‍ ഗാന്ധി വിശദമാക്കി,അതിജീവിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ രാഹുല്‍,എന്റെ രാജ്യത്തിന്റെ ഡിഎന്‍എ എനിക്ക് മനസിലാകുമെന്നും കൂട്ടിച്ചേര്‍ത്തു,ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള അതിന്റെ ഡിഎന്‍എ ഏത് രീതിയില്‍ ഉള്ളതാണെന്ന് അറിയാം,അതൊരിക്കലും മാറ്റാനാകില്ല എന്നും രാഹുല്‍ വ്യക്തമാക്കി. ഒരു മോശം അവസ്ഥയിലൂടെയാണ് നാം കടന്ന് പോകുന്നതെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി,കോവിഡ് 19 ഒരു ഭീകരമായ സമയമാണ് എന്ന് അഭിപ്രായപെട്ടു.
പ്രതിസന്ധിക്ക് ശേഷം പുതിയ ആശയങ്ങള്‍ ഉയര്‍ന്ന് വരുന്നത് താന്‍ കാണുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു,ആളുകള്‍ മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ സഹകരിച്ച് വരുന്നത് കാണാമെന്നും ഒന്നിച്ച് നില്‍ക്കുന്നതിന്റെ ഗുണമെന്തെന്ന് അവരിപ്പോള്‍ തിരിച്ചറിയുന്നെന്നും രാഹുല്‍ കൂട്ടിചേര്‍ത്തു.