നേപ്പാള്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് ഒരു ഇന്ത്യന്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു
നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിയില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരു ഇന്ത്യന്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. സംഭവം നടന്നത് ബീഹാറിലെ അതിര്‍ത്തി ജില്ലയായ സീതാമഡിയിലാണ്. അതിര്‍ത്തിക്ക് സമീപത്തെ പ്രദേശത്തെ ചൊല്ലി നേപ്പാള്‍ അതിര്‍ത്തി പൊലീസും നാട്ടുകാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായി അധികൃതര്‍ പറയുന്നു.
ഫാമില്‍ ജോലി ചെയ്യുന്നവര്‍ക്ക് നേരെ നേപ്പാള്‍ ഭാഗത്ത് നിന്ന് വെടിവെയ്ക്കുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനന്‍ നഗര്‍ സ്വദേശിയായ നാഗേശ്വര്‍ റായി (25 ) ആണ് കൊല്ലപ്പെട്ടത്. ഫാമില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌നേരെ നേപ്പാള്‍ ഭാഗത്തുനിന്നും വെടിവെപ്പ് ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.