കൈ മുത്തി കൊറോണ മാറ്റും എന്ന് അവകാശപ്പെട്ട സിദ്ധന്‍ കൊറോണ വന്നു മരിച്ചു
മധ്യപ്രദേശിലെ രത്‌ലാമിലാണ് സംഭവം. സിദ്ധനായ അസ്ലം ബാബയാണ് ജൂണ്‍ നാലിന് മരിച്ചത്. കൈമുത്തി ‘രോഗസൗഖ്യം’ നല്‍കിയിരുന്ന ആള്‍ദൈവം അവസാനം കൊറോണ ബാധിച്ച് മരിക്കുകയായിരുന്നു. കൈ മുത്തലിലൂടെയും ആഭിചാര ക്രിയകളിലൂടെയും രോഗം ഭേദമാക്കുംഎന്നായിരുന്നു ഇയാളുടെ വാദം.
85 പേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചിരുന്നത്. ഇവരില്‍ 19 പേര്‍ ബാബയുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി ആരോഗ്യ വിദഗ്തര്‍ കണ്ടെത്തിയിരുന്നു. രോഗമുക്തിയ്ക്കായി ബാബയെ കാണാനെത്തിയവരില്‍ നിന്നുമാകാം വൈറസ് പടര്‍ന്നത് എന്നാണ് നിഗമനം. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വിദഗ്തര്‍. ഇത്തരത്തില്‍ കൊവിഡ് മാറുമെന്ന അവകാശവാദവുമായി എത്തിയ 29 പേരെ സര്‍ക്കാര്‍ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതുകൂടാതെ, ബാബയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന 24 പേര്‍ക്ക് കൊറോണ ബാധിച്ചതായും നോഡല്‍ ഓഫീസര്‍ ഡോ. പ്രമോദ് പ്രജാപതി അറിയിച്ചു. കൊറോണ വൈറസ് ബാധിച്ച് ഇതുവരെ നാല് പേരാണ് ജില്ലയില്‍ മരിച്ചത്.