നടി രമ്യ കൃഷ്ണന്റെ കാറില്‍ നിന്നും മദ്യക്കുപ്പികള്‍ പിടികൂടി ; ഡ്രൈവര്‍ അറസ്റ്റില്‍

പ്രശസ്ത തെന്നിന്ത്യന്‍ നടി രമ്യാകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നും പോലീസ് മദ്യ കുപ്പികള്‍ പിടികൂടി. മഹാബലിപുരത്തു നിന്നു ചെന്നൈയിലേക്കുള്ള യാത്രയില്‍ ഇസിആര്‍ റോഡിലെ മുട്ടുകാട് വച്ചാണു പൊലീസ് കാര്‍ പരിശോധിച്ചത്. രമ്യയും സഹോദരിയും ഡ്രൈവറുമാണു കാറിലുണ്ടായിരുന്നത്. 8 മദ്യ കുപ്പികളും 96 ബീര്‍ ബോട്ടിലുമാണു പിടിച്ചതെന്നു പൊലീസ് പറഞ്ഞു. മദ്യക്കടത്താണ് നടന്നത് എന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ കാറിന്റെ ഡ്രൈവര്‍ സെല്‍വകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാമ്മലപുരത്ത് നിന്ന് ചെന്നൈയിലേക്കാണ് മദ്യം കടത്തിയത് എന്ന് പൊലീസ് പറയുന്നു. ചെന്നൈ കാനത്തൂര്‍ പൊലീസാണ് മദ്യകുപ്പികള്‍ പിടികൂടിയത്. മദ്യകുപ്പികള്‍ പിടികൂടിയ സമയത്ത് രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തില്‍ ഉണ്ടായിരുന്നു. മദ്യം കടത്തിയതില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരുനതായി പോലീസ് അറിയിച്ചു.