അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. അട്ടപ്പാടി മുള്ളിയിലെ കുട്ടപ്പന്‍ കോളനിയില്‍ 23 ദിവസം പ്രായമുള്ള പെണ്‍കുഞ്ഞ് ആണ് മരിച്ചത്. കുട്ടപ്പന്‍ കോളനിയിലെ രജിതയുടെയും രഞ്ജിത്തിന്റെയും മകളാണ് മരിച്ചത്. ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിക്കുന്ന ആറാമത്തെ നവജാത ശിശുവാണിത്.
ജനന സമയത്ത് കുട്ടിക്ക് തൂക്കക്കുറവ് ഉണ്ടായിരുന്നു.1.60 കിലോ ആയിരുന്നു കുട്ടിയുടെ ഭാരം. തൂക്ക കുറവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്ത് കുട്ടിയെ പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. വെന്റിലേറ്ററില്‍ കഴിയവേയാണ് കുട്ടി മരിച്ചത് എന്നാണ് വിവരം.