തമിഴ്‌നാട് സ്വദേശിയ്ക്ക് തുണയായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍
അല്‍ -ശിഫയിലെ നിസാറിന്റെ വീഡിയോ വൈറല്‍ ആയതിനാല്‍ ആണ് തമിഴ്‌നാട് പുതുക്കോട്ട സ്വദേശിയായ മജീദ് കാദറിന്റെ ദുരിതത്തിന് വിരാമമായത്. ഈ വീഡിയോ ഹിബ്ബത്തുള്ള മുസ്സാമിയ റിയാദ് ഹെല്‍പ് ഡെസ്‌കില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) പ്രവര്‍ത്തകരായ സ്റ്റാന്‍ലി ജോസും, നാസര്‍ ലൈസും ഇതില്‍ എടപ്പെടുകയും അദേഹത്തിന്റെ ആഹാരതിനാവശ്യമായ Food കിറ്റ് അദ്ദേഹത്തിന്റെ മുറിയില്‍ എത്തിച്ചുകൊടുത്തു. മജീദ് കാദറിന്റെ വലതു കാല് ഡയബറ്റിക് രോഗം മൂര്‍ച്ചിച് അതീവസങ്കീര്‍ണാവസ്ഥയിലായിട്ട് ഇപ്പോള്‍ മൂന്നുമാസത്തിലേറെയായി.
എംബസിയില്‍ രജിസ്റ്റര്‍ ചെയ്തു, മുറിവിട്ട് പുറത്തു പോകാനാകാതെ കിടപ്പിലായി. അയല്‍വാസികളായ ലത്തീഫ് നരിക്കുനിയും, സുഹൃത്തുക്കളുമാണ് ഇതുവരെ മജീദിന് തുണയായത്.ഈ ദുരവസ്ഥ നേരില്‍ കണ്ട് മസിലാക്കിയ സ്റ്റാന്‍ലി ജോസും, നാസര്‍ ലയിസും അവിടെ നിന്നുകൊണ്ട് തന്നെ റിയാദ് എംബസിയെ അറിയിക്കുകയും, എംബസി ഉദ്യോഗസ്ഥരില്‍ നിന്നും സമയബന്ധിതമായി കാര്യങ്ങള്‍ ക്രമീകരിച്ചു കൊണ്ട് ദമാമില്‍ നിന്നും 18 യാത്രതിരിക്കുന്ന തിരുവനന്തപുരം എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് നേടാനായി ശ്രമം നടത്തി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ സൗദി നാഷണല്‍ പ്രസിഡന്റ് ഫസല്‍ തങ്ങള്‍ ദമാം എയര്‍ഇന്ത്യയില്‍ നിന്നും ടിക്കറ്റ് എടുക്കാനുള്ള ചുമതല ഏറ്റെടുത്തു. ഉടന്‍ തന്നെ സ്‌പോണ്‍സര്‍ ആയ സൗദിപൗരനെ വിളിച്ചുവരുത്തികയും, അദ്ദേഹം മജീദിന്റെ എല്ലാകാര്യങ്ങളിലും പൂര്‍ണ്ണസഹകരണം വാഗ്ദാനം ചെയ്തത് കാര്യങ്ങള്‍ വളരെ സ്പീഡ് അപ്പ് ചെയ്യിപ്പിച്ചു.നാളെ മജീദി നുള്ള മെഡിക്കല്‍ ക്ലീറെന്‍സ് സര്‍ട്ടിഫിക്കറ്റ് ശരിയാക്കാനുള്ള ശ്രമത്തിലാണ് സ്റ്റാന്‍ലിയും, നാസറും.
കഴിഞ്ഞ മൂന്ന് മാസക്കാലമായി മജീദിനെ നാട്ടിലയക്കാന്‍ പലരോടും ആവശ്യപെട്ടതായി സ്‌പോണ്‍സര്‍ പറഞ്ഞു. സ്റ്റാന്‍ലി ആവശ്യപെട്ടപ്പോള്‍ തന്നെ ടിക്കറ്റും, അതുപോലെ തന്നെ ദമാം എയര്‍പോര്‍ട്ടില്‍ മജീദിനെ തന്റെ വണ്ടിയില്‍ എത്തിച്ചുകൊള്ളാമെന്നും, ഹൃദയത്തില്‍ സ്‌നേഹം കരുതിവെച്ചിട്ടുള്ള ആ സൗദി സ്‌പോണ്‍സര്‍ പറഞ്ഞതുകേട്ട പ്പോള്‍ വല്ലാത്ത ഒരു നിമിഷമായി തോന്നി. അങ്ങനെ പുതുക്കോട്ട സ്വദേശി 18 ന് നാടണയും. റിയാദ് എംബസിക്കും, സഹായിച്ച എല്ലാവര്‍ക്കും മജീദ് നന്ദി പറഞ്ഞു.