പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ ഇരുട്ടടി ; സൗദിയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി
പിണറായി സര്‍ക്കാരിന്റെ പ്രവാസികളോടുള്ള പ്രതികാര നടപടികള്‍ തുടരുന്നു. സൗദിയില്‍ നിന്ന് അടുത്ത ശനിയാഴ്ച മുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി സൗദി ഇന്ത്യന്‍ എംബസി അറിയിച്ചു. കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്.
പുതിയ തീരുമാനപ്രകാരം റിസള്‍ട്ട് നെഗറ്റീവ് ആയാല്‍ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നല്‍കാനാവൂവെന്ന് എംബസി അറിയിച്ചു.
കോവിഡ് ടെസ്റ്റ് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് മാത്രമാണ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ വന്ദേഭാരത് മിഷനില്‍ വരുന്ന മലയാളികള്‍ക്ക് പുതിയ നിബന്ധന ബാധകമല്ല എന്നും എംബസി അറിയിച്ചു. അതുപോലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്കും ടെസ്റ്റ് ബാധകം അല്ല. മലയാളികളെ കൊലയ്ക്ക് കൊടുക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നാണ് വിഷയത്തില്‍ പ്രവാസികള്‍ പ്രതികരിക്കുന്നത്. ഇതുവരെ 200 ലേറെ മലയാളികള്‍ ആണ് ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ കാരണം മരണപ്പെട്ടത്.