പോലീസിനെ ആക്രമിച്ചു ടേസറുമായി രക്ഷപെടാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ച സംഭവം. പ്രതിഷേധം ശക്തം പോലീസ് ചീഫ് രാജിവെച്ചു

പി പി ചെറിയാന്‍

അറ്റ്ലാന്റ: അറ്റ്ലാന്റ വെന്‍ഡീസ് റസ്റ്റാറന്റിന് സമീപം പോലീസിനെ ആക്രമിച്ചു ടേസറുമായി രക്ഷപെടാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തിപ്പെട്ടതിനെ തുടര്‍ന്നു അറ്റ്ലാന്റ പോലീസ് ചീഫ് എറിക ഷീല്‍ഡ്സ് രാജി വെച്ചു. കറുത്ത വര്‍ഗക്കാരനായ റെയ്ഷാദ് ബ്രൂക്സാണ് (27) പോലീസിനെ അകമിച്ചു രക്ഷപെടാന്‍ ശ്രെമിക്കുന്നതിനിടയില്‍ വെടിയേറ്റ് മരിച്ചത്

സൗത്ത് ഈസ്റ്റ് അറ്റ്‌ലാന്റയില്‍ ജൂണ്‍ 12 വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

വെന്‍ഡീസ് റസ്റ്റാറന്റിന് മുന്നിലെ റോഡില്‍ കാറിനുള്ളില്‍ റെയ്ഷാദ്. ബ്രൂക്സ്‌കിടന്ന് ഉറങ്ങിയത് ഗതാഗത തടസമുണ്ടാക്കുന്നതായി റെസ്റ്റോറന്റ് അധികൃതര്‍ പോലീസിനെ വിളിച്ചറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് വളരെ മാന്യമായും സൗമ്യമായാണ് ഇടപെട്ടത്. തുടര്‍ന്നു പോലീസ് ഉദ്യോഗസ്ഥര്‍ ബ്രീത് അനലൈസര്‍ പരിശോധനക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു. പരിശോധനക്കുശേഷം നിയമമനുസരിച്ചു അറസ്‌റ് ചെയ്യാന്‍ തയാറായപ്പോള്‍ പോലീസിനെ തടയുകയും പോലീസുമായി മിനിറ്റുകള്‍ നീണ്ടുനിന്ന മല്പിടുത്തത്തിനൊടുവില്‍ പോലീസന്റെ ടേസര്‍ തട്ടിയെടുത്തു രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്ത ബ്രൂകിസിനെ പോലീസ് പിന്തുടര്‍ന്ന് വെടിവെക്കുകയായിരുന്നു. വെടിയേറ്റ ബ്രൂക്സിനെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആട്ടോപ്‌സി റിപ്പോര്‍ട്ടില്‍ ബ്രൂക്‌സിനു പുറകില്‍ നിന്നും രണ്ടു തവണ വെടിയേറ്റതായി കണ്ടെത്തിയിട്ടുണ്ട്.

ജോര്‍ജ്ജ് ഫ്ളോയിഡിന്റെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം കെട്ടടങ്ങുമുന്പാണു അറ്റ്ലാന്റ് പോലീസിന്റെ വെടിയേറ്റു മറ്റൊരു കറുത്ത വര്‍ഗ്ഗക്കാന്‍ കൂടി മരിച്ചത്.

ഇതിനെതുടര്‍ന്ന് തുടര്‍ന്ന് ശനിയാഴ്ച മുതല്‍ അറ്റ്ലാന്റയില്‍ വലിയ രീതിയിലുള്ള പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്: വെന്‍ഡിസിനു സമീപമുള്ള റെസ്റ്റോറന്റിനും വാഹനങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. പ്രതിഷേധക്കാര്‍ അറ്റ്ലാന്റയിലെ നിരത്തുകള്‍ കയ്യേറിയിരിക്കുകയാണ്. ഇവര്‍ ദേശീയ പാതയിലേക്ക് മാര്‍ച്ച് നടത്തുകയും വെന്‍ഡിക്കിന് സമീപം നിരവധി വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

ബ്രൂക്സിനെ വെടിവെച്ചു കൊന്ന പൊലീസുദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി അറ്റലാന്റ പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് ഫള്‍ട്ടന്‍ കൗണ്ടി ജില്ലാ അറ്റോര്‍ണി ഉത്തരവിട്ടിട്ടുണ്ട്.

വളരെ മാന്യമായും സൗമ്യമായും ഇടപെട്ട പോലീസ് ഉദ്യോഗസ്ഥര്‍ ബ്രീത് അനലൈസര്‍ പരിശോധനക്കുശേഷം നിയമമനുസരിച്ചു അറസ്‌റ് ചെയ്യാന്‍ തയാറായപ്പോള്‍ ബ്രൂക്ക്‌സ് വഴങ്ങിയിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്നതാണ് ഈ വലിയ ദുരന്തം.