തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ അന്‍പതിനായിരത്തോട് അടുക്കുന്നു

അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു എന്ന് റിപ്പോര്‍ട്ട്. ഇന്നലെ 1,515 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 48,019 ആയി. 26,782 പേര്‍ രോഗമുക്തി നേടി.

നിലവില്‍ 20,706 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇന്ന് 1438 പേര്‍ രോഗമുക്തരായതായി സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇന്ന് 19,019 സാമ്പിളുകള്‍ ഉള്‍പ്പെടെ 7,48,244 സാമ്പിളുകളാണ് ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 528 പേര്‍ക്കാണ് കൊവിഡ് മൂലം ജീവന്‍ നഷ്ടമായതെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.