ജീപ്പ് കെട്ടി വലിച്ച് പ്രതിക്ഷേധവുമായി എ.ഐ.വൈ.എഫ്

ഇന്ധന വില വര്‍ദ്ധനവിനെതിരെ ജീപ്പ് കെട്ടി വലിച്ച് പ്രതിക്ഷേധവുമായി എ.ഐ.വൈ.എഫ്. ഉഴവൂര്‍: ദിവസവും ഇന്ധന വില വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിക്ഷേധിച്ച് എ.ഐ.വൈ.എഫ്. ഉഴവൂര്‍ പഞ്ചായത്ത് കമ്മറ്റി വ്യത്യസ്തമായ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു. ഉഴവൂര്‍ പള്ളിക്കവലയില്‍ നിന്നും ജീപ്പ് കയറു കെട്ടി വലിച്ചുകൊണ്ട് പെട്രോള്‍ പമ്പ് ജംഗ്ഷനിലേക്ക് പ്രകടനമായി സമര സഖാക്കള്‍ എത്തി. തുടര്‍ന്ന് എ.ഐ.വൈ.എഫ്. പഞ്ചായത്തു കമ്മറ്റി സെക്രട്ടറി റിജേഷ് കൂറനാലിന്റെ അധ്യക്ഷതയില്‍ പ്രതിക്ഷേധ യോഗവും നടത്തി. സി.പി.ഐ. ഉഴവൂര്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി വിനോദ് പുളിക്കനിരപ്പേല്‍ സമരപരിപാടികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അബ്രാഹം മാത്യൂ കാറത്താനത്ത് സമര സഖാക്കളെ അഭിവാദ്യം ചെയ്ത് പ്രസംഗിച്ചു. സമരത്തിന് സ്റ്റീഫന്‍ ചെട്ടിക്കന്‍, ബിജു കപ്പടയില്‍, സന്തോഷ് പഴയപുരയില്‍, ജോബി വിരുത്തിയില്‍, ഷിബു പി.ആര്‍., ലൈജുമോന്‍ വി.റ്റി., രാജേഷ് കാരയ്ക്കാതൊട്ടി എന്നിവര്‍ നേതൃത്വം നല്‍കി.