CPM നേതാവ് പി. ജയരാജന്റെ സുരക്ഷയ്ക്ക് ഇനി മൂന്ന് ഗണ്‍മാന്‍മാര്‍
വധഭീഷണിയെ തുടര്‍ന്ന് സി.പി.എം സംസ്ഥാന സമിതി അംഗം പി. ജയരാജന് ഇനി മൂന്നു ഗണ്‍മാന്‍മാര്‍ സുരക്ഷയ്ക്കുണ്ടാവും. ജയരാജനോടൊപ്പം നേരത്തെ തന്നെ ഒരു ഗണ്‍മാനുണ്ട്. ഇത് കൂടാതെയാണ് ഇപ്പോള്‍ രണ്ട് ഗണ്‍മാന്‍മാരെ കൂടി അധികം നിയോഗിച്ചിരിക്കുന്നത്. അകമ്പടി വാഹനവും ഉണ്ടാവും. ഈ വാഹനത്തിലാണ് രണ്ട് ഗണ്‍മാന്‍മാര്‍ ഉണ്ടാവുക. ഒരു ഗണ്‍മാന്‍ ജയരാജനോടൊപ്പം വാഹനത്തിലും ഉണ്ടാവും.
കതിരൂര്‍ മനോജ്, അരിയില്‍ ഷുക്കൂര്‍ വധക്കേസുകളില്‍ പ്രതിയായ ജയരാജന്‍ നിയമനടപടിയില്‍ നിന്നും ശിക്ഷയില്‍ നിന്നും രക്ഷപ്പെടുകയാണെന്നും ജയരാജനെ വധിക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. കണ്ണൂര്‍ കക്കാടുള്ള മേല്‍വിലാസമാണ് കത്തിലുണ്ടായിരുന്നത്.എന്നാല്‍ ഈ വിലാസം ദുരുപയോഗപ്പെടുത്തുകയാണെന്ന് പൊലീസിന് ബോധ്യപ്പെട്ടു. കത്ത് ആരാണയച്ചതെന്ന് ഇത് വരെ കണ്ടെത്താനായിട്ടില്ല.