തോട്ടടി പാലത്തിനായി ഒപ്പ് ശേഖരണം ആരംഭിച്ചു
എടത്വ: ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോട്ടടി കടവില്‍ പുതിയ പാലം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ ഒപ്പ് ശേഖരണം ആരംഭിച്ചു.
പുതിയ പാലം ആവശ്യപെട്ടു കൊണ്ട് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, എം.പി, എം.എല്‍.എ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നതിന് തയാറാക്കിയ ഭീമ ഹര്‍ജിയിന്മേലുള്ള ഒപ്പ്‌ശേഖരണ ഉത്ഘാടനം ഹ്യൂമന്‍ റൈറ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംസ്ഥാന ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി ഇടിക്കുള നിര്‍വഹിച്ചു.സമിതി ജനറല്‍ കണ്‍വീനര്‍ അജോയ് കടപ്പിലാരില്‍ കണ്‍വീനര്‍ ജോബി ഡാനിയേല്‍, ജെഫിന്‍ തോമസ് ,ജസ്റ്റിന്‍ തോമസ്, സച്ചിന്‍ സാം, ദാനിയേല്‍ തോമസ് എന്നിവര്‍ സംംബന്ധിച്ചു.തോട്ടടി കടവില്‍ നിലവിലുള്ള വീതി കുറഞ്ഞ പാലത്തിന്റെ കൈവരികള്‍ തകര്‍ന്നും തൂണുകള്‍ ദ്രവിച്ചും അപകടാവസ്ഥയില്‍ ആണ്. 20 വര്‍ഷത്തിലധികം പഴക്കമുള്ള ഈ പാലത്തിന്റെ ദുരവസ്ഥ പലതവണ അധികാരികളോട് അറിയിച്ചിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല. കൈവരിപൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
നിരണം, തലവടി നിവാസികളുടെ നിരന്തരമായ ആവശ്യമാണ് തോട്ടടി പാലം പൊളിച്ചു പണിയുകയെന്നത്. അപകടാവസ്ഥയില്‍ ഉള്ള പാലത്തിലൂടെ ഓട്ടോറിക്ഷകള്‍ പോലും കഷ്ടിച്ചാണ് ഇപ്പോള്‍ പോകുന്നത്.ഈ പാലത്തിലൂടെ ദിവസവും നൂറുക്കണക്കിന് വിദ്യാര്‍ത്ഥികള്‍, ജോലിക്കാര്‍, മറ്റ് ആവിശ്യത്തിന് പോകുന്നവരും യാത്ര ചെയ്യുന്നുണ്ട്.
നിരണത്ത് നിന്ന് എടത്വ പള്ളി, കോളേജ്,വിവിധ സ്‌കൂളുകള്‍, അമ്പലപ്പുഴ ക്ഷേത്രം, ചക്കുളത്തുകാവ് ദേവി ക്ഷേത്രം, തിരു പനയനൂര്‍ കാവ് ദേവി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാര്‍ഗം കൂടിയാണ് ഈ പാലം. അതുപോലെ തന്നെ തലവടി പഞ്ചായത്തിലുള്ളവര്‍ക്ക്, കടപ്ര-തിരുവല്ല വിവിധ ഭാഗങ്ങളില്‍ ഉള്ള ആശുപത്രികള്‍, നിരണം പള്ളി, കാട്ടുനിലം മാര്‍ത്തോമാ പള്ളി, ബിലീവേഴ്സ് ഈസ്റ്റേണ്‍ പള്ളി, മലങ്കര കാത്തോലിക്ക പള്ളി,പമ്പ കോളേജ്, മാര്‍ത്തോമാ കോളേജ്, വിവിധ സ്‌കൂളുകള്‍ എന്നിവിടങ്ങളിലേക്ക് എളുപ്പമെത്തുവാന്‍ ഈ പാലം സഹായകരമാണ്.
നിരണത്ത് നിന്ന് ആലപ്പുഴ, അമ്പലപ്പുഴ, തകഴി, എടത്വ എന്നിവിടങ്ങളിലേക്കും, തലവടിയില്‍ നിന്നും തിരുവല്ല, മാവേലിക്കര, ചെങ്ങുന്നൂര്‍, ഹരിപ്പാട് ഭാഗങ്ങളിലേക്കുള്ള എളുപ്പമാര്‍ഗം കൂടിയാണ് ഈ പാലം.
തോട്ടടി കടവില്‍ പുതിയ പാലം ആവശ്യപെട്ടു കൊണ്ട് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി, എം.പി, എം.എല്‍.എ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നതിന് തയാറാക്കിയ ഭീമ ഹര്‍ജിയിന്മേലുള്ള ഒപ്പ്‌ശേഖരണ ഉത്ഘാടനം ഹ്യൂമന്‍ റൈറ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംസ്ഥാന ചെയര്‍മാന്‍ ഡോ.ജോണ്‍സണ്‍ വി ഇടിക്കുള നിര്‍വഹിക്കുന്നു.