ജനാധിപത്യ യൂത്ത് ഫ്രണ്ടിന്റെ ആഭിമുഖ്യത്തില്‍ കാള വണ്ടി പ്രതിഷേധയാത്ര

തൊടുപുഴ: പെട്രോളിയും ഉല്‍പ്പന്നങ്ങളുടെ വില നിയന്ത്രണ അധികാരം കേന്ദ്ര സര്‍ക്കാര്‍ വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ യൂത്ത് ഫ്രണ്ട് ആഭിമുഖ്യത്തില്‍ കാള വണ്ടി പ്രതിഷേധയാത്ര സംഘടിപ്പിച്ചു. ഒരു നീതികരണവും ഇല്ലാതെ കഴിഞ്ഞ 12 ദിവസമായി തുടര്‍ച്ചയായി ഇന്ധന വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

കമ്പനികള്‍ക്ക് തീ വെട്ടികൊളള നടത്താന്‍ സര്‍ക്കാര്‍ കൂട്ടു നില്‍ക്കുകയാണെന്ന് സമരം ഉല്‍ഘാടനം ചെയ്ത് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് ചെയര്‍മാര്‍ പി.സി. ജോസഫ് ആരോപിച്ചു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഗീവര്‍ പുതുപറമ്പില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് അഗസ്റ്റ്യന്‍, യൂത്ത് ഫ്രണ്ട് വൈസ് പ്രസിഡന്റ് അഡ്വ. മിഥുന്‍ സാഗര്‍, പാര്‍ട്ടി സെക്രട്ടറി റോയി വാരികാട്ട്, ഡോ. സി.റ്റി. ഫ്രാന്‍സിസ്, എം.ജെ.ജോണ്‍സണ്‍, ഷാജി തെങ്ങുംപളളി, സോനു ജോസഫ്, ജോണ്‍ മറ്റത്തില്‍, ജോബി പോളക്കുളം, ഷാജി കല്ലിങ്കക്കുടി, ബേബി മാണിശ്ശേരി, തൊമ്മന്‍കുത്ത് ജോയി, നെവിന്‍ കെ. ജോണി. എന്നിവര്‍ പ്രസംഗിച്ചു.