ഗൂഗിള്‍ സെര്‍ച്ചിന്റെ തലപ്പത്ത് ഇന്ത്യന്‍ അമേരിക്കന്‍ പ്രഭാകര്‍ രാഘവന്‍

പി.പി. ചെറിയാന്‍

കലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ പ്രഭാകര്‍ രാഘവന്‍ ഗൂഗിള്‍ സെര്‍ച്ചിന്റെ തലപ്പത്ത്. നിലവിലുള്ള ബെന്‍ ഗോമസിന്റെ സ്ഥാനത്താണ് 2018 മുതല്‍ ആഡ്സ് ആന്റ് കൊമേഴ്സിന്റെ ടീം ലീഡറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു രാഘവന്‍. 2012 ലാണ് രാഘവന്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ഉദ്യോഗം സ്വീകരിച്ചത്.

ഗൂഗുളില്‍ ചേരുന്നതിന് മുമ്പു രാഘവന്‍ യാഹുവിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും ബിരുദം നേടിയ രാഘവന്‍ യുസി ബെര്‍ക്കിലിയില്‍ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി.

സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി കംപ്യൂട്ടര്‍ സയന്‍സ് കണ്‍സല്‍ട്ടിങ് പ്രഫസറായിരുന്നു. നാഷനല്‍ അക്കാദമി ഓഫ് എന്‍ജിനീയറിങ്ങില്‍ അംഗമാണ്. 2009ല്‍ ബൊളൊഗ്മ (BOLOGMA) യൂണിവേഴ്സിറ്റിയില്‍ നിന്നും അവാര്‍ഡ് ലഭിച്ചിരുന്നു.

1960 ല്‍ ഇന്ത്യയിലായിരുന്ന രാഘവന്റെ ജനനം. രാഘവന്റെ മാതാവ് അംമ്പ രാഘവന്‍ ബോപ്പാലില്‍ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്‌കൂള്‍ ഫിസിക്സ് അധ്യാപികയായിരുന്നു. രാഘവന്റെ പ്രാഥമിക വിദ്യാഭ്യാസം ബോപ്പാലിലെ CAMBCOM സ്‌കൂളിലായിരുന്നു. 2012 ല്‍ മദ്രാസ് ഐഐടിയിലെ സുപ്രധാന വ്യക്തിയായി അലുംനസ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. അസോസിയേഷന്‍ ഓഫ് കംപ്യൂട്ടിങ്ങ് മെഷിനറി എഡിറ്റര്‍ ഇന്‍ ചീഫായും പ്രവര്‍ത്തിച്ചിരുന്നു.