ഷുക്കൂറിനെ കൊന്ന പൊന്നരിവാള്‍ അറബി കടലില്‍ എറിഞ്ഞിട്ടില്ല ; കൊലവിളി മുദ്രാവാക്യം മുഴക്കി ഡിവൈഎഫ്‌ഐ

‘ഷുക്കൂറെന്നൊരു വേട്ടപ്പട്ടി, വല്ലാതങ്ങ് കുരച്ചപ്പോള്‍, അരിഞ്ഞു തള്ളിയ പൊന്നരിവാള്‍, അറബിക്കടലിലെറിഞ്ഞിട്ടില്ല, തുരുമ്പെടുത്ത് പോയിട്ടില്ല, ഓര്‍ത്തോ ഓര്‍ത്ത് കളിച്ചോളൂ, അരിഞ്ഞു തള്ളും കട്ടായം’. കൊലവിളി മുദ്രാവാക്യങ്ങളുമായി ഡി.വൈ.എഫ്.ഐയുടെ പരസ്യപ്രകടനം.

മലപ്പുറം നിലമ്പൂര്‍ മൂത്തേടത്താണ് എതിരാളികളെ കൊലപ്പെടുത്തും എന്ന് പരസ്യമായി മുദ്രാവാക്യം മുഴക്കി ഡി.വൈ.എഫ്.ഐ പ്രകടനം നടത്തിയത്. കണ്ണൂരില്‍ സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ഷുക്കൂറിനെ കൊന്നത് പോലെ കൊല്ലുമെന്നായിരുന്നു മുദ്രാവാക്യം. ജൂണ്‍ 18ന് മലപ്പുറം നിലമ്പൂരിലെ മൂത്തേടം പഞ്ചായത്തിലുണ്ടായ രാഷ്ട്രീയ തര്‍ക്കമാണ് കൊലവിളി മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രകടനത്തിലേക്ക് നയിച്ചത്. അതേസമയം പരാതി ലഭിക്കാത്ത സാഹചര്യത്തില്‍ സംഭവത്തില്‍ പോലീസ് കേസൊന്നും എടുത്തിട്ടില്ല എന്നാണ് ഒടുവില്‍ ലഭിച്ച വിവരം.