കോവിഡ് പശ്ചാത്തലത്തില്‍ കളമശേരി പോലീസ് ഒരുക്കിയ ഡോക്യുമെന്ററി മ്യൂസിക്കല്‍ ആല്‍ബം വൈറല്‍
കൊച്ചി : കോവിഡ് കാല ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിഷയമാക്കി കളമശ്ശേരി പോലീസിന് വേണ്ടി തയ്യാറാക്കിയ ഡോക്യുമെന്ററി മ്യൂസിക്കല്‍ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. കളമശ്ശേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്
കാക്കിയുടെ കരുതല്‍ എന്ന മ്യൂസിക്കല്‍ ആല്‍ബം പുറത്തിറക്കിയത്. ഇതിനോടകം തന്നെ ആല്‍ബം സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് പേര്‍ കണ്ട് വൈറലായി മാറിയിരിക്കുകയാണ്.
ചാര്‍ട്ട് ചെയ്ത് നിരവധി ദിവസങ്ങള്‍ പോലീസ് ടീമിനൊപ്പം സഞ്ചരിച്ച് അവരുടെ ജന സേവന പ്രവര്‍ത്തനങ്ങള്‍ തത്സമയ ചിത്രീകരണത്തോടെയാണ് ആല്‍ബം തയ്യാറാക്കിയത്. സിനിമാ പ്രവര്‍ത്തകനായ ദേവ്. ജി. ദേവനാണ് സംവിധായകന്‍.
കോവിഡ് കാലത്ത് ചെയ്യേണ്ടതും അല്ലാത്തതുമായ കാര്യങ്ങളും പോലീസിന്റെ സമൂഹത്തോടുള്ള ഇടപെടലുകളും മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. കൈ കഴുകേണ്ടതിന്റെയും, മാസ്‌ക് ഉപയോഗിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ചും ഗാനത്തിലുണ്ട്. ഡോ: പൂര്‍ണ്ണത്രയീ ജയപ്രകാശ് ശര്‍മ്മയുടെ അര്‍ത്ഥപൂര്‍ണ്ണമായ വരികള്‍ക്ക് ഇമ്പമാര്‍ന്ന സംഗീതം പകര്‍ന്നത് കെ.എം ഉദയനാണ്. സൈലേഷ് നാരായണന്റെ ഓര്‍ക്കസ്‌ട്രേഷനില്‍ മനോഹരമായ ശബ്ദത്തില്‍ ഈ ഗാനം പാടിയിരിക്കുന്നത് കളമശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറായ മൃത്യുഞ്ജയനാണ്. സിനിമാ രംഗത്തു നിന്നു തന്നെയുള്ള റോയല്‍ റഫീഖാണ് ഛായാഗ്രാഹകന്‍.
എഡിറ്റര്‍ – അരുണ്‍ രാജന്‍ .
പി. ആര്‍. ഒ. – അസിം കോട്ടൂര്‍