ഭീകരാക്രമണ സാധ്യത ; ഡല്‍ഹി നഗരം അതീവ ജാഗ്രതയില്‍
ഭീകരാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി നഗരം അതീവ ജാഗ്രതയില്‍. ഇന്റലിജന്‍സ് ഏജന്‍സികളുടെ മുന്നറിയിപ്പ് അനുസരിച്ച് ജമ്മു കശ്മീരില്‍നിന്ന് ബസ്, കാര്‍, ടാക്സി മാര്‍ഗത്തിലൂടെ തീവ്രവാദികള്‍ ഡല്‍ഹിയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായാണു വിവരം.
കശ്മീര്‍ റജിസ്ട്രേഷനിലുള്ള വാഹനങ്ങളില്‍ കര്‍ശന പരിശോധനയാണു നടക്കുന്നത്. ഗസ്റ്റ് ഹൗസുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. ബസ് ടെര്‍മിനലുകളിലും റെയില്‍വേ സ്റ്റേഷനുകളിലും പൊതുജനങ്ങള്‍ക്ക് ഉള്‍പ്പെടെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരത്തില്‍ ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍.