നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി കുറവിലങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്ക്
ഓണ്‍ലൈന്‍ പഠനത്തിനു സൗകര്യമില്ലാത്ത നിര്‍ധനരായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കുറവിലങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ കൈത്താങ്ങ്. ബാങ്കിന്റെ പ്രവര്‍ത്തന മേഖലയിലുള്ള പ്രദേശത്തെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിനായ് ടെലിവിഷനുകള്‍ വിതരണം ചെയ്താണ് കുറവിലങ്ങാട് സര്‍വ്വീസ് സഹകരണ ബാങ്ക് മാതൃകയായത്.
ബാങ്ക് പ്രസിഡണ്ട് പ്രൊഫ: പി ജെ സിറിയക്ക്, പഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യന്‍, ബാങ്ക് വൈസ് പ്രസിഡന്റ് അരുണ്‍ ജോസഫ്, ബോര്‍ഡ് മെമ്പര്‍മാരായ ടി എം മാത്യു താഴത്തേല്‍, ജോണി ആറുതൊട്ടി, പി എം ജോസഫ്, ബാങ്ക് സെക്രട്ടറി ജെയിംസ് ജോസഫ്, ഓഡിറ്റര്‍ ജയാമ്മ പോള്‍, കുറവിലങ്ങാട് സെയിന്റ് മേരീസ് ബോയ്സ് ഹൈ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി കെ തയ്യില്‍, ഗേള്‍സ് ഹൈ സ്‌കൂള്‍ ഹെഡ് മിസ്ട്രസ് സിസ്റ്റര്‍ ഡെന്‍സി, കളത്തൂര്‍ ഗവണ്‍മെന്റ് യു പി സ്‌കൂള്‍ അദ്ധ്യാപിക ബിന്ദു എന്നിവര്‍ സന്നിഹിതരായിരുന്നു.