ഡബ്ല്യു.എം.എഫ് ഫ്രാന്‍സിന്റെ വെബ്സൈറ്റ് മന്ത്രി എ.കെ.ബാലന്‍ ലോഞ്ച് ചെയ്തു
പാരീസ്: ആഗോള മലയാളികളുടെ കൂട്ടായ്മയായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഫ്രാന്‍സ് ഘടകത്തിന്റെ വെബ്സൈറ്റ് മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഫ്രാന്‍സിലെ മലയാളികളുമായി ഫേസ്ബുക്ക് ലൈവിലൂടെ മന്ത്രി കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ കേരള സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്ന നടപടികളെയും, പകര്‍ച്ചവ്യാധി നിയന്ത്രണത്തിലാക്കാന്‍ ആരോഗ്യരംഗത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രോട്ടോകോളുകളും വിവരിച്ചു.
ഫ്രാന്‍സിലെ മലയാളികളെ ലോക മലയാളികളുമായി ബന്ധിപ്പിക്കുകയും, ഫ്രാന്‍സിലെ സമകാലികവിവരങ്ങളും, മലയാളം മിഷന്‍, പഠനത്തിനായെത്തുന്ന വിദ്യാര്‍ത്ഥികളുള്ള സഹായങ്ങള്‍ തുടങ്ങിയ മേഖകളിലെ വിവരങ്ങളാണ് പ്രാഥമികമായി വെബ്സൈറ്റിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. ഫ്രാന്‍സിലെ നിലവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍, വരാനിരിക്കുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് സഹായം നല്‍കുന്നതിനായി ഡബ്ല്യുഎംഎഫിന്റെ നേതൃത്വത്തില്‍ ഒരു സ്റ്റുഡന്റ് കൗണ്‍സില്‍ ഗ്രൂപ്പ് ഉണ്ടാക്കിയട്ടുണ്ട്. രാംകുമാര്‍ കുമാര്‍ ഗീതയാണ് കോഓര്‍ഡിനേറ്റര്‍.
ഫ്രാന്‍സിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം തേടുന്ന ഭാവി വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, വിദ്യാര്‍ത്ഥി ജീവിതം, വിസ പുതുക്കല്‍/ എപിഎസ്, പാര്‍ട്ട് ടൈം ജോലികള്‍ എങ്ങനെ കണ്ടെത്താം, എങ്ങനെ ഇന്റേണ്‍ഷിപ്പ്/ ജോലി തേടാം, വ്യാജ ഏജന്‍സികളുടെ തട്ടിപ്പുകളെ അതിജീവിക്കുക, കലാസാംസ്‌കാരിക, കായിക രംഗങ്ങള്‍ പരിചയപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയട്ടുണ്ട്.
അനൂപ് എബി തോമസ്, സനന്ദ് സഞ്ജീവ്, ജയകൃഷ്ണന്‍ എ പി, ദീപ്തി എലിസ്വാ, ലിയ ജേക്കബ്, ഇഗ്നേഷ്യസ് ആന്‍ഡ്രൂസ്, ദീപക് വിജയകുമാര്‍, മുഹമ്മദ് അഷ്ഫാക്ക്, ജിത്തു ജാന്‍, വികാസ് മാത്യു, ഭാഗ്യ നായര്‍, കിരണ്‍ രാമ കൃഷ്ണന്‍, നിഫിന്‍ പോള്‍, അര്‍ജുന്‍ ഷാജി, ഷഫീക്ക് ഷാജി, മാധവന്‍ നാരായണന്‍ എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍. ശ്യാംജി ഭായി, അമ്മു റോയി എന്നിവര്‍ വെബ്സൈറ്റ് വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ നേതൃത്വം നല്‍കി.
സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഓണ്‍ലൈനില്‍ ഒത്തുകൂടുകയുംലോക്ക് ഡൗണ്‍ കാലത്ത് സംഘടിപ്പിച്ച ഡബ്ല്യുഎംഎഫ് മത്സരങ്ങളുടെ ഫലപ്രഖ്യാപനവും സംഘടനയുടെ ഭാവി പരിപാടികളും അംഗങ്ങളുമായി പങ്കു വച്ചു. പ്രസാന്ത് മോഹനചന്ദ്രന്‍ (ഒന്നാം സമ്മാനം), അതിര റോയ് (രണ്ടാം സമ്മാനം), തേജസ്വിനി സുശോഭനന്‍ (മൂന്നാം സമ്മാനം) എന്നിവര്‍ക്ക് ലോക്ക്ഡൗണ്‍ ഫോട്ടോ മത്സരത്തിലും മുതിര്‍ന്നവരുടെ ചിത്രരചനാ മത്സരത്തില്‍ അഭിജിത്ത് എന്‍ ജെയിംസ് (ഒന്നാം സമ്മാനം), ലക്ഷ്മി ജയകുമാര്‍ (രണ്ടാം സമ്മാനം), വികാസ് കെ മാത്യു (മൂന്നാം സമ്മാനം) എന്നിവരും കുട്ടികളുടെ മത്സരത്തില്‍ സാത്വിക് പ്രസാന്ത് (ഒന്നാം സമ്മാനം), ആരോണ്‍ തോമസ് (രണ്ടാം സമ്മാനം), നിഹാരിക ശ്രീകുമാര്‍ (മൂന്നാം സമ്മാനം) എന്നിവരും കരസ്ഥമാക്കി.
ടിക്ക്-ടോക്ക് മത്സരത്തില്‍ സരിഗ എസ്. ബാബു ഒന്നാം സമ്മാനവും, ശ്രീദേവി നമ്പൂതിരി & നിതേഷ് ഇര്‍ക്കര എന്നിവര്‍ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. ആല്‍ബിന്‍ ജോസഫ് പരേക്കട്ടില്‍, സുബിന്‍ മഞ്ജേരി എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. ലോക്ക് ഡൗണ്‍ സമയത്ത് കേരളത്തില്‍ നിന്നുള്ള പ്രമുഖ കലാകാരന്മാരുടെ ലൈവ് ഷോയും സംഗീത പരിപാടികളും ഡബ്ല്യു.എം.എഫ് ഫ്രാന്‍സിന്റേതായി സംഘടിപ്പിച്ചിരുന്നു.
ഇന്റര്‍നാഷണല്‍ ക്വിസിംഗ് അസോസിയേഷന്റെ ക്വിസ് മാസ്റ്റര്‍ ബഹ്റൈനില്‍ നിന്നുള്ള അനീഷ് നിര്‍മ്മലന്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്വിസ് മത്സരം അടുത്ത വാരാന്ത്യത്തില്‍ നടക്കും. തുടര്‍ന്ന് നടന്‍ വിനീത്, ഗായിക സീതാര കൃഷ്ണകുമാര്‍ എന്നിവര്‍ നയിക്കുന്ന ലൈവ് പ്രോഗ്രാമും ഉണ്ടായിരിക്കും.