പച്ചക്കറി കടയില്‍ കൊറോണ രോഗി എത്തി എന്ന വ്യാജപ്രചരണം ; യുവാവ് അറസ്റ്റില്‍

കൊറോണ ബാധിതനായ വ്യക്തി പച്ചക്കറി കടയില്‍ എത്തി എന്നും അതുകൊണ്ട് ആരും അവിടെയ്ക്ക് പോകരുത് എന്നും വ്യാജപ്രചരണം നടത്തിയ യുവാവ് പിടിയില്‍. ഇരവിമഗലം സ്വദേശി അജേഷ് കുമാര്‍ ആണ് അറസ്റ്റിലായത്. കുറപ്പന്തുറ സ്വദേശിയും വി എസ് വെജിറ്റബിള്‍ ഉടമയുമായ സത്താര്‍ ഡിജിപിക്ക് നല്‍കിയ പരാതിയെതുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

സത്താറിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറികടയില്‍ കൊറോണ രോഗി എത്തിയെന്നും അതുകൊണ്ട് ആരുംതന്നെ അവിടെയ്ക്ക് പോകരുത് എന്നുമാണ് അജേഷ് സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണം നടത്തിയത്. കടയിലെ കച്ചവടം തകര്‍ക്കാന്‍ മനപ്പൂര്‍വം പടച്ചുവിട്ടതാണ് ഈ വാര്‍ത്ത എന്നും സത്താര്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. അറസ്റ്റ്‌ചെയ്ത അജേഷിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.