വേള്‍ഡ് മലയാളി ഫെഡറേഷന്റെ കൈത്താങ്ങ് തമിഴ്നാട് സ്വദേശി നാടണഞ്ഞു
റിയാദ്: മുസാമ്മിയയില്‍ വെല്‍ഡിങ് ജോലിക്കിടയില്‍ അപകടം സംഭവിച്ച് കാല് പത്തിക്ക് ഗുരുതരമായി പൊട്ടല്‍ സംഭവിച്ച തമിഴ്നാട് സ്വദേശി കുമാര്‍ദാസിനെ നാടണയാന്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ സഹായം.
കുമാര്‍ ദാസിനെ അപകടശേഷം ഉടനടി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും, മേജര്‍ ഓപ്പറേഷന്‍ വേണ്ടിവരികയും ഭീമമായസംഖ്യ ഇല്ലാത്തതുകൊണ്ട്, തുടര്‍ചികില്‍സക്കായി കുമാരദാസിനെ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കണമെന്ന്, മുസ്സാമ്മിയയിലെ ജീവകാരുണ്യ പ്രവര്‍ത്തകനായ ഹിബ്ബത്തുള്ള പട്ടാമ്പി റിയാദ് ഹെല്‍പ്പ് ഡെസ്‌കില്‍ അറിയിച്ചു. റിയാദ് ഹെല്‍പ്പ് ഡെസ്‌കിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ (WMF) പ്രവര്‍ത്തകരായ സ്റ്റാന്‍ലി ജോസും നാസര്‍ലൈസും ഈ വിഷയത്തില്‍ ഇടപെടുകയും, ഒറ്റ ദിവസംകൊണ്ട് റിയാദ് എംബസിയുടെ സഹായത്തോടെ അദ്ദേഹത്തിന്റെ യാത്രക്കുള്ള വിമാന ടിക്കറ്റും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും തയ്യാറാക്കി മുസ്സമ്മിയായില്‍ കുമാര്‍ദാസിന്റെ റൂമില്‍ എത്തി അദ്ദേഹത്തിന് കൈമാറി. ദമ്മാമില്‍ നിന്നും ടിക്കറ്റ് എടുക്കാന്‍ ഫസല്‍ തങ്ങള്‍ സംഘടനയെ സഹായിച്ചു.
ടിക്കറ്റ് കൈമാറുന്ന അവസരത്തില്‍ കുമാര്‍ ദാസിന്റെ സ്‌പോണ്‍സറായ മിശാല്‍ ഒതൈബിയും, മുസാമ്മിയയിലെ സാമൂഹ്യ പ്രവര്‍ത്തകരായ ഹിബ്ബത്തുള്ള, സുബൈര്‍ ഈരാറ്റുപേട്ട, കുഞ്ഞലവി ഹാജി, കമാലുദ്ദീന്‍ മൗലവി, ആബിദ്.റഷീദ് എന്നിവരും സന്നിഹിതരായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കുള്ള ദമാം -ട്രിച്ചി ഇന്‍ഡിഗോ വിമാനത്തില്‍ യാത്രതിരിച്ചു. രാത്രി 11 മണിക്ക് അദ്ദേഹം നാട്ടിലെത്തി.
കുമാര്‍ദാസിനെ നാട്ടിലെത്തിക്കാന്‍ സഹായിച്ച സ്റ്റാന്‍ലി ജോസ്, നാസര്‍ ലയിസിനും, റിയാദ് ഏബസിക്കും എല്ലാവര്‍ക്കും കുമാരദാസും കുടുംബവും നന്ദി അറിയിച്ചു.