കേന്ദ്രം മഹാരാഷ്ട്ര സര്‍ക്കാരിന്റെ മാതൃക സ്വീകരിക്കണമെന്ന്

മഹാരാഷ്ട്ര സര്‍ക്കാരിന്റെ മാതൃക കേന്ദ്രവും സ്വീകരിക്കണമെന്ന് ജനാധിപത്യകേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് അഗസ്റ്റ്യന്‍ ആവശ്യപെട്ടു. ചൈനീസ് ഇറക്കുമതി നിയന്ത്രിക്കുക, ചെറുകിട വ്യവസായങ്ങളെ സംരക്ഷിക്കുക, മേക്ക് ഇന്‍ ഇന്ത്യ നടപ്പില്‍ വരുത്തുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ജനാധിപത്യ യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ലാ കമ്മറ്റി ചെറുതോണി ടൗണില്‍ നടത്തിയ പ്രതിക്ഷേധ സമരം ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഹാരാഷ്ട്ര സര്‍ക്കാര്‍ 5000 കോടി രൂപയുടെ ചൈനീസ് കരാര്‍ മരവിപ്പിച്ചിരിക്കുകയാണ് ഇന്ത്യയില്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 14 കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ചെറുകിട വ്യവസായ യൂണിറ്റുകളെ നിലനിത്താന്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപെട്ടു.

യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് മിഥുന്‍ സാഗര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് സോനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സിബി മൂലേപറമ്പില്‍, ജേ ാഷി മാത്യു, മനോജ് ജേക്കബ്, തൊമ്മന്‍കുത്ത് ജോഷി എന്നിവര്‍ പ്രസംഗിച്ചു. ചൈനീസ് ഉപകരണങ്ങള്‍ സമരക്കാര്‍ ടൗണില്‍ തല്ലിതകര്‍ത്തു.