കല്യാണാലോചനയുടെ പേരില്‍ നടി ഷംന കാസിമിന്റെ കയ്യില്‍നിന്നും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ടിക്ക് ടോക്ക് താരവും കൂട്ടരും പിടിയില്‍
കല്യാണാലോചനയുടെ പേരില്‍ വീട്ടിലെത്തിയ ശേഷം നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ നാല് പേരെ പോലീസ് പിടികൂടി. തൃശൂര്‍ സ്വദേശികളായ യുവാക്കളെയാണ് കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ഷംനയുടെ മാതാവ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
ഷംന കാസിമിന് വിവാഹാലോചനയെന്ന പേരിലാണ് പ്രതികള്‍ വീട്ടിലെത്തിയത്. നേരത്തെ തന്നെ കാസര്‍ഗോഡ് സ്വദേശിയായ ഒരു ടിക്ടോക് താരത്തിന് വേണ്ടി ഷംനയെ കല്ല്യാണം ആലോചിക്കുകയായിരുന്നു. പിന്നീട് പെണ്ണ് കാണല്‍ എന്ന രീതിയിലാണ് നാല് പേരും ഷംനയുടെ വീട്ടിലെത്തുന്നത് തുടര്‍ന്ന് ഷംനയുടെ വീടിന്റെ ചിത്രങ്ങളും മറ്റും പ്രതികള്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു.
പിന്നീട് വീട്ടുകാര്‍ക്ക് സംശയം തോന്നി. എന്നാല്‍ വീടിന്റെ ചിത്രങ്ങള്‍ പുറത്ത് വിടാതിരിക്കുകയും സോഷ്യല്‍ മീഡിയിയില്‍ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യണമെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഷംനയുടെ അമ്മ മരട് പൊലിസില്‍ പരാതി പെടുന്നത്. ഒരു ലക്ഷം രൂപ തന്നില്ലെങ്കില്‍ ഷംനയുടെ കരിയര്‍ ഇല്ലാതാക്കുമെന്ന് പറഞ്ഞുവെന്നും വീട്ടുകാര്‍ പറയുന്നു.