67 പേജുള്ള ആത്മഹത്യാക്കുറിപ്പ് ; പദ്ധതിയിട്ടത് കുടുംബത്തിലെ എല്ലാവരെയും കൂട്ടക്കൊല നടത്താന്‍
കൊല്‍ക്കത്തയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് തയ്യാറാക്കിവെച്ചത് 67 പേജുള്ള ആത്മഹത്യാക്കുറിപ്പ്. ഇതില്‍ 66 പേജും കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്തതാണെന്നും ഒരു പേജില്‍ മാത്രമാണ് കൈ കൊണ്ട് എഴുതിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. ഭാര്യയുടെ കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്താന്‍ ആണ് ഇയാള്‍ പദ്ധതി ഇട്ടിരുന്നത് എന്നും പോലീസ് പറയുന്നു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അമിത് അഗര്‍വാളാണ് ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തി ജീവനൊടുക്കിയത്. ദിവസങ്ങള്‍ക്ക് മുമ്പ് ബെംഗളൂരുവിലെത്തി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തിങ്കളാഴ്ച കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയാണ് ഭാര്യാമാതാവിനെ വെടിവെച്ച് കൊന്നത്. ശേഷം അമിത് അഗര്‍വാള്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയും ചെയ്തു.
ഭാര്യ ശില്‍പിയുടെ കുടുംബത്തിലെ എല്ലാവരെയും കൊലപ്പെടുത്താനായിരുന്നു അമിത് ലക്ഷ്യമിട്ടിരുന്നതെന്നാണ് പോലീസ് പറയുന്നത്. ജീവനൊടുക്കുന്നതിന് മുമ്പ് ഭാര്യയെയും ഭാര്യയുടെ സഹോദരനെയും മാതാപിതാക്കളെയും കൊല്ലാനായിരുന്നു ഇയാളുടെ പദ്ധതി. എങ്ങനെ കൊല്ലുമെന്നും കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഏറെ സമയമെടുത്ത് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കുറിപ്പ് തയ്യാറാക്കിയെന്നാണ് നിഗമനം. മാത്രമല്ല, ദാമ്പത്യജീവിതത്തിലുണ്ടായ പ്രശ്നങ്ങളെക്കുറിച്ചും അമിത് കുറിപ്പില്‍ വിശദീകരിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. അതേസമയം പദ്ധതി നടപ്പിലാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. എങ്കില്‍ ഒരു വന്‍ദുരന്തം നടക്കുമായിരുന്നു എന്നും പോലീസ് പറയുന്നു.